|    Jul 28 Fri, 2017 12:18 am
FLASH NEWS
Home   >  Kerala   >  

കേരളത്തിലെ കടല്‍ തീരങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ്

Published : 30th August 2016 | Posted By: mi.ptk

sea

തിരുവനന്തപുരം:വേലിയേറ്റം മൂലം ഇന്ന് അര്‍ധരാത്രി മുതല്‍ രണ്ട് ദിവസം കടല്‍ പ്രക്ഷുബ്ദമാകുമെന്നതിനാല്‍ കേരളത്തിലെ കടല്‍ തീരങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ്. രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തീരപ്രദേശങ്ങളില്‍ തിരമാലകള്‍ അടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ കടലാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും തെക്കന്‍ ജില്ലകളില്‍ ഇത് കൂടുതല്‍ ശക്തമായേക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മീന്‍പിടുത്തത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ബോട്ടുകളും മറ്റ് മീന്‍പിടുത്ത സാമഗ്രികളും സുരക്ഷിതമാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക