|    Aug 16 Thu, 2018 5:25 pm
Home   >  Kerala   >  

കേരളത്തിലെ ഇതര സംസ്ഥാനക്കാര്‍ക്കെതിരേ വംശീയ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍: ബംഗാളിയെന്ന പേരിലെത്തുന്നത് ബംഗ്ലാദേശികള്‍

Published : 3rd August 2018 | Posted By: sruthi srt

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേ കെ സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.കേരളത്തില്‍ നിന്ന് ഇവരെ പുറത്താക്കണം.അടുത്തകാലത്തായി ഭീകരപ്രവര്‍ത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്തുകൊണ്ട് ഈ പൗരന്‍മാരെ കണ്ടെത്തി തിരിച്ചയക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നുമാണ് സുരേന്ദ്രന്‍ പറയുന്നത്.

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബൂക് പോസ്റ്റിന്റെ പൂര്‍ണ രൂപം
‘കേരളത്തില്‍ ഏതാണ്ട് മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരില്‍ ഭൂരിപക്ഷം ബംഗാളികളാണ്. ഈ കൂട്ടത്തില്‍ ആയിരക്കണക്കിനാളുകള്‍ ബംഗ്ലാദേശികളാണെന്ന് കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ സംഘടിപ്പിച്ചാണ് ഇത്തരക്കാര്‍ ഇവിടെയെത്തുന്നത്. കേരളത്തിലെ വോട്ടര്‍പട്ടികയില്‍ ഇവരില്‍ ചിലരെങ്കിലും പേരും ചേര്‍ത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ ്വൈസര്യജീവിതത്തിന് വലിയ ഭീഷണിയാണ് ഇതുണ്ടാക്കാന്‍ പോകുന്നത്. കേരളത്തില്‍ ഈ അടുത്തകാലത്തായി ഭീകരപ്രവര്‍ത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്തുകൊണ്ട് ഈ പൗരന്‍മാരെ കണ്ടെത്തി തിരിച്ചയക്കാന്‍ അടിയന്തിര നടപടി കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണം.’

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss