|    Jan 23 Tue, 2018 1:26 am
FLASH NEWS
Home   >  National   >  

‘കേരളത്തിലെ ഇടതുപക്ഷ മുസ്‌ലിംകള്‍ ഹിന്ദുസ്ത്രീയെ കൊല്ലുന്നു’: തെരുവുനാടകത്തെ വര്‍ഗീയ കൊലപാതകമാക്കി സി ന്യൂസ്

Published : 13th September 2017 | Posted By: shins

മലപ്പുറത്ത് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ തെരുവ് നാടകത്തിന്റെ ദൃശ്യങ്ങള്‍ തെറ്റായി ചിത്രീകരിച്ച് ദേശീയ മാധ്യമമായസീ ന്യൂസിന്റെ വര്‍ഗീയ പരാമര്‍ശം. കാളികാവില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ തെരുവ് നാടകത്തെ സീ ന്യൂസ് വര്‍ഗീയ സംഘര്‍ഷമായി ചിത്രീകരിക്കുകയായിരുന്നു. ഒരു സ്ത്രീയെ കാറില്‍ നിന്നും വലിച്ചിറക്കി വെടിവെച്ചുകൊല്ലുന്നതായുള്ള രംഗമായിരുന്നു തെരുവുനാടകത്തില്‍ അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇതിനെ ‘നടുറോഡില്‍ കേരളത്തിലെ ഇടതുപക്ഷ മുസ്‌ലിംകള്‍ ആര്‍എസ്എസ് അനുഭാവിയായ ഹിന്ദുസ്ത്രീയെ കൊല്ലുന്നു’ എന്ന തലക്കെട്ടോടെയാണ് വ്യാജവാര്‍ത്ത ചാനല്‍ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ വാര്‍ത്തയും വീഡിയോയുംസൈറ്റില്‍ നിന്നും അപ്രത്യക്ഷമായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day