|    Oct 16 Tue, 2018 12:36 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തിലും പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ : സാറാ ജോസഫ്

Published : 2nd November 2017 | Posted By: fsq

 

തൃശൂര്‍: പുരോഗമനമെന്നു കരുതുന്ന കേരളത്തില്‍ പോലും പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ വര്‍ധിച്ചുവരികയാണെന്നു എഴുത്തുകാരി സാറാ ജോസഫ്. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഇ കെ ഷാഹിനയുടെ ‘ഫാന്റം ബാത്ത്’ എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ എഴുതുമ്പോള്‍ സ്ത്രീയുടെ ശാരീരികവും മാനുഷികവുമായ അവസ്ഥയാണ് അടയാളപ്പെടുത്തുന്നത്. അതിനെ പെണ്ണെഴുത്തായി വര്‍ഗീകരിക്കുന്നതു ശരിയല്ല. പുതിയ എഴുത്തുകാരില്‍ ശ്രദ്ധേയയായ ഇ കെ ഷാഹിനയുടെ എഴുത്തു വളരെ ഷാര്‍പ്പാണെന്നും സാറാജോസഫ് പറഞ്ഞു. ജോസ് പനച്ചിപ്പുറം പുസ്തകം ഏറ്റുവാങ്ങി. ഡോ. വി ശോഭ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss