|    Jan 19 Thu, 2017 5:57 am
FLASH NEWS

കേരളത്തിന് 60 വയസ്സ്

Published : 18th October 2016 | Posted By: SMR

ഈ നവംബര്‍ ഒന്നിന് കേരള സംസ്ഥാനത്തിന് 60 വയസ്സ് പൂര്‍ത്തിയാവുന്നു. വളരെ ചെറിയൊരു സംസ്ഥാനം. പക്ഷേ, ഒരുപാട് സവിശേഷതകളുമായിട്ടാണ് കേരളം നിലനിന്നത്. രാഷ്ട്രീയബോധത്തിലും സാംസ്‌കാരിക പ്രബുദ്ധതയിലും കലയിലും സാഹിത്യത്തിലും കായികമണ്ഡലങ്ങളിലുമെല്ലാം കേരളം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. കേരള മോഡല്‍ എന്ന വികസനസമ്പ്രദായം ആഗോള ശ്രദ്ധയാകര്‍ഷിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ കേരളം വളര്‍ന്നു, പശ്ചിമഘട്ടങ്ങളെ കയറിയും കടന്നും ലോകത്തിന്റെ അനന്തവിശാലതകളിലേക്ക്.
പക്ഷേ, കേരളമെന്നു കേട്ടാല്‍ ഞരമ്പുകളില്‍ ചോര തിളയ്ക്കുമോ ഇന്ന് നമുക്ക്? അറുപതാണ്ടുകളുടെ പ്രയാണത്തിനുശേഷം മലയാളികള്‍ കേരളത്തിന്റെ വളര്‍ച്ചയെയും തളര്‍ച്ചയെയും കുറിച്ച് ശരിയായ ആത്മപരിശോധന നടത്തേണ്ടതുണ്ട്; വിമര്‍ശനാത്മകമായ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. കേരളം അതിന്റെ ആദ്യകാലങ്ങളില്‍ പല കാര്യങ്ങളിലും രാജ്യത്തിന് മാതൃകയായിരുന്നു. മതസൗഹാര്‍ദത്തിന്റെയും പ്രബുദ്ധതയുടെയും സ്വാശ്രയബോധത്തിന്റെയും വിദ്യാഭ്യാസനിലവാരത്തിന്റെയും മേഖലകളില്‍ ഇതരസംസ്ഥാനങ്ങള്‍ക്ക് കേരളത്തെ മറികടക്കാന്‍ പ്രയാസമായിരുന്നു. പക്ഷേ, ഇന്ന് മലയാളികള്‍ എവിടെയാണു നില്‍ക്കുന്നതെന്ന ആത്മപരിശോധന തീര്‍ച്ചയായും ആവശ്യമാണ്.
ഒരു നവകേരളം പടുത്തുയര്‍ത്താന്‍ ഈ 60 വര്‍ഷങ്ങള്‍ക്കുള്ളില്‍ കഠിനാധ്വാനം ചെയ്ത ഒരുപാടു പേരുണ്ട്- ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരും. അവരുടെ സ്വപ്നങ്ങളോട് നാം എത്രത്തോളം നീതിപുലര്‍ത്തിയിട്ടുണ്ട് എന്നും ചിന്തിക്കണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 61 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക