|    Nov 21 Wed, 2018 5:52 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തിന് 25 കോടി നല്‍കിയത് ഭാരത് പെട്രോളിയം; നുണപ്രചാരണം പൊളിച്ച് സോഷ്യല്‍ മീഡിയ

Published : 28th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിജെപി കേന്ദ്രമന്ത്രിമാരും എംപിമാരും 25 കോടി രൂപ സംഭാവന ചെയ്‌തെന്ന പ്രചാരണം പൊളിച്ച് സോഷ്യല്‍ മീഡിയ. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭാരത് പെട്രോളിയം 25 കോടിയുടെ ചെക്ക് കൈമാറുന്ന ചിത്രമാണ് ബിജെപി അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ബിജെപി കേന്ദ്രമന്ത്രിമാരും എംപിമാരും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി എന്നായിരുന്നു പ്രചാരണം.
ചിത്രത്തില്‍ ഭാരത് പെട്രോളിയം അധികൃതരോടൊപ്പം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും രാജ്യസഭാ എംപി വി മുരളീധരനും ഉണ്ടായിരുന്നു. ഇവരുടെ സാന്നിധ്യം തെറ്റിദ്ധരിപ്പിച്ചായിരുന്നു പ്രചാരണം. എന്നാല്‍, ബിജെപി അനുകൂലികളുടെ പ്രചാരണം സോഷ്യല്‍ മീഡിയ കൈയോടെ പൊളിച്ചു. ഭാരത് പെട്രോളിയം എന്നു ചെക്കില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തുവന്നു. ഭാരത് പെട്രോളിയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രം ചൂണ്ടിക്കാട്ടിയാണ് ബിജെപി നുണപ്രചാരണത്തെ സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss