|    Sep 25 Tue, 2018 2:50 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കേരളത്തിന് സഹായ വാഗ്ദാനവുമായി യുഎന്‍

Published : 20th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയബാധിതരുടെ പുനരധിവാസത്തിന് സഹായഹസ്തവുമായി യുഎന്‍. കേരളത്തിനായി പദ്ധതി തയ്യാറാക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യയിലെ യുഎന്‍ റസിഡന്റ് കമ്മീഷണര്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് ഇ-മെയില്‍ അയച്ചു. സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് സംഘം കേരളത്തിലെത്തും. യുഎന്‍ നിലപാടിനെ പിന്തുണച്ച് രാജ്യാന്തരതലത്തില്‍ മലയാളികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ആരുടെ സഹായവും സംസ്ഥാനം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഏതുനിലയ്ക്കാവും അവരുടെ സഹായം ഉണ്ടാവുകയെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ അവരെ ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss