|    Nov 21 Wed, 2018 5:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിന് സഹായവുമായി ഹൃത്വിക് റോഷനും

Published : 19th August 2018 | Posted By: kasim kzm

മുംബൈ: കേരളത്തിന് സഹായവുമായി ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താനും സംഭാവന നല്‍കിയിട്ടുണ്ടെന്നും എല്ലാവരും സഹായിക്കണമെന്നും ഹൃത്വിക് റോഷന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
കേരളത്തിന്റെ അവസ്ഥ ഗുരുതരമാണ്. സഹായം ആവശ്യമുണ്ട്. കേരളത്തിലെ നമ്മുടെ സുഹൃത്തുക്കള്‍ക്ക് നമ്മെ ഇപ്പോള്‍ ആവശ്യമുണ്ടെന്ന് തുടങ്ങുന്നതാണ് ട്വീറ്റ്.
നേരത്തെ ബോളിവുഡ് സിനിമാ മേഖലയില്‍ നിന്ന് എ ആര്‍ റഹ്മാന്‍, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ സഹായവാഗ്ദാനങ്ങള്‍ നടത്തിയിരുന്നു. തമിഴ് നടന്‍ സിദ്ധാര്‍ഥ് ആരംഭിച്ച #ഗലൃമഹമ-ഉീിമശേീി ഇവമഹഹലിഴലല്‍ നിരവധി പേര്‍ പങ്കെടുത്തിട്ടുണ്ട്. ദേശീയ മാധ്യമങ്ങള്‍ കേരളത്തിലേക്ക് കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന ശക്തമായ ആവശ്യവും സിനിമാമേഖലയില്‍ നിന്നും ഉയരുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss