|    Nov 22 Thu, 2018 2:05 am
FLASH NEWS
Home   >  Kerala   >  

കേരളത്തിന് സഹായവുമായി ദുബയ് ഭരണാധികാരി

Published : 18th August 2018 | Posted By: afsal ph


ദുബായ്: പ്രളയം ദുരന്തം വിതച്ച കേരളത്തിന് സഹായ ഹസ്തവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും രംഗത്തെത്തി. നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പ്രളയമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ മരിച്ചു, ആയിരക്കണക്കിനാളുകള്‍ ഭവന രഹിതരായി. ഈദ് അല്‍ അദ്ഹയുടെ മുന്നോടിയായി, ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായ ഹസ്തം നീട്ടാന്‍ മറക്കരുതെന്ന് സമൂഹമാധ്യമത്തില്‍ മലയാളത്തില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമാണ് ഷെയ്ഖ് മുഹമ്മദ് പ്രതികരണം നടത്തിയത്.
ദുരിത ബാധിതരെ സഹായിക്കാന്‍ യുഎഇയും ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു പ്രവര്‍ത്തിക്കും. അടിയന്തര സഹായം നല്‍കാന്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവനചെയ്യാന്‍ ഏവരോടും അഭ്യര്‍ഥിക്കുന്നു. യുഎഇയുടെ വിജയത്തിന് എക്കാലവും കൂടെ നിന്ന് കേരള ജനതയെ സഹായിക്കാന്‍ നമുക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
കേരളത്തെ സഹായിക്കുന്നതിന് യുഎഇ പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടിയന്തര കമ്മറ്റിയും യുഎഇ രൂപരികരിച്ചു. എമിറേറ്റ്‌സ് റെഡ് ക്രസന്റ്ും (ഇആര്‍സി) യുഎഇയിലെ തിരഞ്ഞെടുത്ത മനുഷ്യാവകാശ സംഘടനകളുമാണ് ഇതിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss