|    Sep 19 Wed, 2018 10:55 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിന് സഹായം നല്‍കുമെന്ന് ഭക്ഷ്യ മന്ത്രാലയം

Published : 24th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഭക്ഷ്യ സംസ്‌കരണ മന്ത്രാലയം എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി ഹര്‍സിമൃത് കൗര്‍ ബാദല്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചുവെന്നും അടിയന്തരമായി ബേബി ഫുഡുകള്‍ കൂടുതലായി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും കേന്ദ്രമന്ത്രി അറിയിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന രാജ്യത്തെ പ്രമുഖ ഭക്ഷ്യസംസ്‌കരണ കമ്പനികളുടെ യോഗത്തില്‍ കേരളത്തിന്റെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിലവില്‍ വിതരണം ചെയ്തത് കൂടാതെ ബിസ്‌കറ്റ്, കുടിവെള്ളം, ഓട്‌സ്, മാഗി, ദുരിതാശ്വാസ വസ്തുക്കള്‍ തുടങ്ങിയവ കൂടുതലായി രണ്ടു ദിവസത്തിനുള്ളില്‍ എത്തിക്കുമെന്ന് കമ്പനികള്‍ വാഗ്ദാനം ചെയ്തതായി മന്ത്രി പറഞ്ഞു. ഐടിസി, കൊക്കകോല, പെപ്‌സി, നെസ്‌ലെ, ബ്രിട്ടാനിയ, മാരി തുടങ്ങിയ പ്രമുഖ കമ്പനികള്‍ യോഗത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss