|    Sep 19 Wed, 2018 6:51 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തിന് സഹായം തേടി ദുബയ് പോലിസിന്റെ മലയാളം വീഡിയോ

Published : 30th August 2018 | Posted By: kasim kzm

ദുബയ്: മഹാപ്രളയത്തില്‍ നിന്ന് അതിജീവനം തേടുന്ന കേരളത്തിന് സഹായം തേടി ദുബയ് പോലിസ്. ഇതിനു വേണ്ടി ദുബയ് പോലിസ് പുറത്തുവിട്ട മലയാളത്തിലുള്ള വീഡിയോ പ്രവാസികള്‍ക്കിടയില്‍ വൈറലായി. ദുബയ് പോലിസില്‍ ജോലി ചെയ്യുന്ന മലയാളിയായ അബ്ദുല്‍ അസീസാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ദുബയ് പോലിസില്‍ മൂന്നു പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുന്ന അബ്ദുല്‍ അസീസ് കോഴിക്കോട് കല്ലാച്ചി സ്വദേശിയാണ്. പ്രളയകാലത്ത് കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിലെ നിറസാന്നിധ്യം കൂടിയായിരുന്നു അസീസ്. അവധിക്ക് നാട്ടിലെത്തിയ അസീസ് ബലിപെരുന്നാളിന്റെ തലേ ദിവസമാണ് ദുബയില്‍ തിരിച്ചെത്തിയത്.
മലയാളികളുടെ നിശ്ചയദാര്‍ഢ്യത്തെ പ്രകീര്‍ത്തിക്കുന്ന ‘ദുബയ് പോലിസ് നിങ്ങളോടൊപ്പമുണ്ട്’ എന്ന വീഡിയോ കേരളത്തിലെ രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും സഹായത്തിന്റെ ആവശ്യകതയെക്കുറിച്ചുമാണ് 50 സെക്കന്‍ഡില്‍ പറയുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss