|    Sep 25 Tue, 2018 10:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിന് സഹായം അഭ്യര്‍ഥിച്ച് ആം ആദ്മി സര്‍ക്കാരിന്റെ പരസ്യം

Published : 20th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായാഭ്യര്‍ഥനയുമായി ദേശീയ മാധ്യമങ്ങളില്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ പരസ്യം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ചിത്രത്തോടൊപ്പം നല്‍കിയ അര പേജ് പരസ്യത്തില്‍ കേരളത്തിലെ പ്രളയക്കെടുതിയുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ഓരോരുത്തരും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്.
കേരളം അതിരൂക്ഷമായ പ്രളയക്കെടുതിയെ നേരിടുകയാണ്. അതിനാല്‍ കേരളത്തിലെ നമ്മുടെ സഹോദരീ സഹോദരന്‍മാരെ സഹായിക്കാന്‍ നിങ്ങള്‍ മഹാമനസ്‌കത കാണിക്കണമെന്നാണ് കെജ്‌രിവാളിന്റെ അഭ്യര്‍ഥന. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസനിധിയുടെ അക്കൗണ്ട് വിവരങ്ങളും മറ്റുകാര്യങ്ങളും വ്യക്തമായി തന്നെ പരസ്യത്തിലുണ്ട്. ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കാനുള്ള വെബ് വിലാസവും നല്‍കിയിട്ടുണ്ട്. സഹായം പണമായോ, വസ്ത്രങ്ങളായോ എങ്ങനെ വേണമെങ്കിലും നല്‍കാമെന്നും പരസ്യത്തില്‍ വ്യക്തമാക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss