|    Jun 25 Mon, 2018 12:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളത്തിന് വെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം: വിഎസ്

Published : 22nd January 2017 | Posted By: fsq

 

പാലക്കാട്: തമിഴ്‌നാട് സര്‍ക്കാര്‍ പറമ്പിക്കുളം-ആളിയാര്‍ നദീജലക്കരാര്‍ നഗ്നമായി ലംഘിച്ച് കേരളത്തിന് ലഭിക്കേണ്ട വെള്ളം കടത്തിക്കൊണ്ടുപോവുന്ന വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വിഎസ് അച്യുതാനന്ദന്‍ പാലക്കാട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന സാഹചര്യത്തില്‍പ്പോലും കരാര്‍ ലംഘിച്ച് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോവുന്നതിനാല്‍ ചിറ്റൂര്‍ മേഖലയിലെ എണ്ണായിരം ഏക്കര്‍ കൃഷി നശിച്ചുകഴിഞ്ഞുവെന്നും വിഎസ് ചൂണ്ടിക്കാട്ടി.ഈ അവസ്ഥയുടെ ഭീകരാന്തരീക്ഷം കൂടുതല്‍ രൂക്ഷമാക്കിക്കൊണ്ട് പെപ്‌സി കമ്പനിയുടെ ജലമൂറ്റല്‍ നിര്‍ബാധം തുടരുകയാണ്. ഇത് എത്രയുംവേഗം നിര്‍ത്തിവച്ചില്ലെങ്കില്‍ പ്രദേശത്ത് ജനങ്ങള്‍ രൂക്ഷമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല.  ഇക്കാര്യം ചൂണ്ടിക്കാട്ടി  ജില്ലാ കലക്ടറോടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോടും കമ്പനിക്ക് സ്റ്റോപ് മെമ്മോ നല്‍കാനാവശ്യപ്പെട്ടിരുന്നുവെന്നും വിഎസ് പറഞ്ഞു. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ അഡ്വക്കറ്റ് ജനറലിനെ നിയോഗിച്ച് ഇക്കാര്യം റിട്ട് അപ്പീല്‍ വഴി കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയും പെപ്‌സിക്ക് ജലമൂറ്റാന്‍ നല്‍കിയ അനുമതി സസ്‌പെന്‍ഡ് ചെയ്യിക്കുകയും വേണം. മദ്യക്കമ്പനികള്‍ക്ക് ജലം വില്‍ക്കുന്ന ജല അതോറിറ്റിയുടെ നടപടി അടിയന്തരമായി നിര്‍ത്തിവയ്ക്കണം. ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രി പ്രത്യേകം താല്‍പര്യമെടുക്കണം. തമിഴ്‌നാട് മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് കാര്യങ്ങളുടെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തണമെന്നും വിഎസ് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss