|    Apr 23 Sun, 2017 9:22 pm

കേരളത്തിന് ലീഡ്

Published : 16th November 2016 | Posted By: SMR

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരേ കേരളത്തിന് ലീഡ്. മൂന്നാം ദിനം കളി പിരിയുമ്പോള്‍ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിട്ടുണ്ട്. മല്‍സരത്തില്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ആറ് വിക്കറ്റുകള്‍ കയ്യിലുള്ള കേരളത്തിന് 210 റണ്‍സ് ലീഡുണ്ട്. ക്യാപ്റ്റന്‍ രോഹന്‍ പ്രേമും(60) മുഹമ്മദ് അസ്ഹറുദീനും(56) പുറത്താകാതെ ക്രീസിലുണ്ട്.
നേരത്തെ ഗോവയുടെ ഒന്നാമിന്നിങ്‌സ് 286 റണ്‍സില്‍ അവസാനിച്ചു. കേരളത്തിനായി വിനോദ് കുമാര്‍ നാലും, സന്ദീപ് വാര്യര്‍ മൂന്നും വിക്കറ്റുകള്‍ നേടി തിളങ്ങി. കേരളം ഒന്നാമിന്നിങ്‌സില്‍ 342 റണ്‍സ് എടുത്തിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day