|    Mar 28 Tue, 2017 12:05 am
FLASH NEWS

കേരളത്തിന് രണ്ടാം സ്ഥാനം

Published : 9th October 2016 | Posted By: SMR

ഹൈദരാബാദ്: ദേശീയ സബ് ജൂനിയര്‍ ബാസ്‌കറ്റ്‌ബോളില്‍ കേരളത്തിന്റെ വനിതാ ടീമിന് രണ്ടാം സ്ഥാനം. ഫൈനലില്‍ ചത്തീസ്ഗഡിനോച് 48-57 ന് പൊരുതി തോല്‍ക്കുകയായിരുന്നു.
മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറിയ കേരളത്തിന് കളിയുടെ അവസാന നിമിഷങ്ങളില്‍ പാളി. ആദ്യ പകുതിയില്‍ 31-37 പോയിന്റില്‍ നിന്ന് കേരളം മൂന്നാം ക്വാര്‍ട്ടറില്‍ ലീഡ് മൂന്ന് പോയിന്റാക്കി കുറച്ചിരുന്നു. ക്യാപ്റ്റന്‍ ആന്‍മേരി സഖറിയയുടെ മികച്ച പ്രകടനമായിരുന്നു കേരളത്തിന് ഫൈനല്‍ പ്രവേശനത്തിലേക്ക് വഴിതെളിച്ചത്. 19 പോയിന്റുകളാണ് താരം ഫൈനലില്‍ സ്വന്തമാക്കിയത്. അലീന ആന്റണി എട്ടുപോയിന്റുകളുമായി തിളങ്ങി.
അവസാന ക്വാര്‍ട്ടറിന്‍ മികച്ച ഫോമില്‍ കളിച്ച ചത്തീസ്ഗഡ് വിജയം പിടിച്ചടക്കുകയായിരുന്നു. തമിഴ്‌നാട് മൂ്ന്നാം സ്ഥാനവും കരസ്ഥമാക്കി. ആണ്‍കുട്ടികളില്‍ മധ്യപ്രദേശാണ് ചാപ്യന്‍മാര്‍.ഫൈനലില്‍ തമിഴ്‌നാടിനെയാണ് തകര്‍ത്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day