|    Sep 20 Thu, 2018 10:44 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിന് രണ്ടര ലക്ഷം നല്‍കി; കോടതിയലക്ഷ്യ കേസ് ഒഴിവാക്കി

Published : 29th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയം ദുരിതം വിതച്ച കേരളത്തിന് രണ്ടര ലക്ഷം രൂപ നല്‍കുക എന്ന വ്യവസ്ഥയില്‍ എംഎല്‍എക്കെതിരായ കോടതിയലക്ഷ്യ കേസ് ജാര്‍ഖണ്ഡ് ഹൈക്കോടതി ഒഴിവാക്കി. പ്രളയ ദുരിതാശ്വാസത്തിനുള്ള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് രണ്ടര ലക്ഷം രൂപ നല്‍കുക എന്ന വ്യവസ്ഥയിലാണ് ആര്‍ജെഡി എംഎല്‍എ ഭോല യാദവിനെതിരായ കോടതിയലക്ഷ്യ കേസ് കോടതി ഒത്തുതീര്‍പ്പാക്കിയത്. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരായ കാലിത്തീറ്റ അഴിമതിക്കേസില്‍ 14 വര്‍ഷത്തെ ജയില്‍ ശിക്ഷയും 60 ലക്ഷം രൂപ പിഴയും വിധിച്ച കോടതി വിധിക്കെതിരേ ഭോല യാദവ് നടത്തിയ പരാമര്‍ശത്തിനാണ് കോടതി എംഎല്‍എക്കെതിരേ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നത്.
കാലിത്തീറ്റ കേസിലെ കോടതിവിധിക്കെതിരേ ഭോല യാദവ് നടത്തിയ പരാമര്‍ശം ദൈനിക് ഭാസ്‌കര്‍ പത്രത്തില്‍ അച്ചടിച്ചു വന്നതിനെ തുടര്‍ന്നാണ് 2018 മെയ് 19ന് റാഞ്ചിയിലെ അഡീഷനല്‍ ജുഡീഷ്യല്‍ കമ്മീഷണര്‍ ഇദ്ദേഹത്തിനെതിരേ കോടതി—യലക്ഷ്യ കേസ് എടുത്തത്. മാധ്യമം തന്റെ പരാമര്‍ശം തെറ്റായ രീതിയില്‍ റിപോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നാണ് ഇദ്ദേഹം കോടതിയില്‍ വാദിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം കേസ് പരിഗണിക്കുന്നതിനിടെ, കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ടരലക്ഷം രൂപ സംഭാവന ചെയ്യണമെന്ന വ്യവസ്ഥയോടെ ജസ്റ്റിസുമാരായ അപരേഷ് കുമാര്‍, രത്‌നകര്‍ ഭെങ്ക്‌റ എന്നിവരുടെ ബെഞ്ച് എംഎല്‍എയുടെ ക്ഷമാപണം സ്വീകരിച്ച് കോടതി നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss