|    Oct 20 Sat, 2018 1:07 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിന് പ്രത്യേക നിയമം കൊണ്ടുവരാമെന്ന് ജോര്‍ജ് കുര്യന്‍

Published : 30th May 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മാട്ടിറച്ചി പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന് പ്രത്യേക നിയമം കൊണ്ടുവരാമെന്ന് ന്യൂനപക്ഷ കമീഷന്‍ അംഗം ജോര്‍ജ് കുര്യന്‍. ഇന്നലെ ചുമതലയേറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു ജോര്‍ജ് കൂര്യന്‍. അറവു മൃഗങ്ങള്‍ക്കായുള്ള ചന്ത നടത്താനും സംസ്ഥാനത്തിനകത്ത് ഇവയെ വാങ്ങാനും വില്‍ക്കാനുമുള്ള ചട്ടങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താം. ഇത്തരം നിയമം കൊണ്ടുവരുന്നത് കേന്ദ്ര വിജ്ഞാപനത്തിന് എതിരല്ല. കേന്ദ്ര സര്‍ക്കാരുമായും ഇക്കാര്യത്തില്‍ കൂടിയാലോചന നടത്തണം. സുപ്രിംകോടതി ഉത്തരവുകള്‍ക്ക് വിധേയമായി വേണം നിയമം നിര്‍മിക്കേണ്ടത്. മൃഗബലി പ്രാകൃതവും അനാചാരവുമാണ്. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പരിഷ്‌കൃത സമൂഹം അംഗീകരിക്കും. വന്യജീവികളെ കൊന്നു ഭക്ഷണമാക്കിയിരുന്ന സമുദായങ്ങള്‍ ഇവിടെയുണ്ടായിരുന്നു. നിയമം കര്‍ശനമാക്കിയപ്പോള്‍ ഇവര്‍ക്ക് ഇത് നിര്‍ത്തേണ്ടി വന്നു. മാംസഭുക്കുകളുടെ  അവകാശവും മൃഗസംരക്ഷണവും എപ്പോഴും ചേര്‍ന്നു പോവില്ലെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss