|    Nov 19 Mon, 2018 10:09 am
FLASH NEWS
Home   >  Kerala   >  

കേരളത്തിന് പേടിഎം സ്ഥാപകന്റെ വക പതിനായിരം രൂപ; വിമര്‍ശനം വ്യാപകം

Published : 18th August 2018 | Posted By: afsal ph

പ്രളയ ദുരന്തം തകര്‍ത്തെറിഞ്ഞ കേരളത്തിന് പെടിഎം ഉടമയുടെ സംഭാവന വെറും പതിനായിരം രൂപ. മൊബൈല്‍ ഫോണ്‍ വാലറ്റായ പെടിഎമ്മിന്റെ സ്ഥാപകനും കോടീശ്വരനുമായ വിജയ് ശേഖറാണ് താന്‍ നല്‍കിയ സംഭാവന ട്വീറ്റ് ചെയ്തത്. തുച്ഛമായ സംഭാവന നല്‍കി പ്രചരിപ്പിച്ചതിനെതിരേ വ്യാപക വിമര്‍ശനമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

താന്‍ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ നല്‍കി എന്നും നിങ്ങളും പേടിഎം വഴി സംഭാവന ചെയ്യു എന്നുമാണ് സംഭാവനയുടെ സ്‌ക്രീന്‍ ഷോട്ടടക്കം വിജയ് ശേഖര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ കോടീശ്വരനായ വിജയ് ശേഖര്‍ വെറും 10000 രൂപ പേടിഎമ്മിലൂടെ സംഭാവന നല്‍കി ചുളുവില്‍ സ്വന്തം മൊബൈല്‍ വാലറ്റിന് പ്രൊമോഷന്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഉയരുന്ന വ്യാപക വിമര്‍ശനം.
പേടിഎം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വനിധിയിലേക്ക് പണം സംഭാവന ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതുവഴി 48 മണിക്കൂറിനുള്ളില്‍ നാലുലക്ഷം ഉപഭോക്താക്കളാണ് പേടിഎം വഴി പത്ത് കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.
അതേ സമയം കേരളത്തിന് കൈത്താങ്ങായി ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ബംഗാളില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ദുബയില്‍ നിന്നും നിരവധി സഹായങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss