|    Nov 17 Sat, 2018 4:15 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേരളത്തിന് പിന്തുണയുമായി ഗള്‍ഫ് രാജ്യങ്ങള്‍

Published : 19th August 2018 | Posted By: kasim kzm

ദുബയ്: കേരളം അകപ്പെട്ട മഹാപ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും സംസ്ഥാനത്തിനും സഹായം വാഗ്ദാനം ചെയ്ത് ഗള്‍ഫ് രാജ്യങ്ങള്‍. കേരളത്തിന് നാലു കോടി ഡോളര്‍ സഹായം നല്‍കുമെന്ന്്് ഷാര്‍ജ ഭരണാധികാരി സുല്‍താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു.
കേരളത്തിന് സഹായിക്കാനായി ദുബയ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് പ്രത്യേക സംരംഭം തുടങ്ങി. ഇംഗ്ലീഷിലും മലയാളത്തിലുമായുള്ള നാലു ട്വീറ്റുകളിലൂടെയാണ് കേരളത്തിനു സഹായവും പിന്തുണയും പ്രാര്‍ഥനയും ദുബയ് ഭരണാധികാരി വാഗ്ദാനം ചെയ്തത്.
കേരളത്തിന് സഹായിക്കാനായി ഒരു സംരഭത്തിന് തുടക്കമിട്ടു. ഈ സംരംഭത്തിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ ഏവരോടും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.
യുഎഇയുടെ വിജയത്തിന് കേരള ജനത എക്കാലവും ഉണ്ടായിരുന്നു. പ്രളയബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും നമുക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും ദുബയ് ഭരണാധികാരിയുടെ ട്വീറ്റില്‍ വ്യക്തമാക്കി. ഇതിലൂടെ 100 കോടി രൂപ സമാഹരിക്കാന്‍ കഴിമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തെ സഹായിക്കാനായി ഖത്തര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സേവനസഹായ വിഭാഗമായ ഖത്തര്‍ ചാരിറ്റിയും രംഗത്തു വന്നു. കേരളത്തിലേക്ക് വിവിധ സഹായങ്ങള്‍ എത്തിക്കാനുള്ള ഫണ്ട് ശേഖരണമാണ് തുടങ്ങിയത്. വീട്, വസ്ത്രങ്ങള്‍, ഭക്ഷണം, മറ്റു ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കായി സഹായം നല്‍കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി പ്രത്യേക കോളം സൈറ്റില്‍ ഉണ്ട്. അതതു സമയങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടാവുന്ന ദുരന്തങ്ങളില്‍ ഖത്തര്‍ ചാരിറ്റി വന്‍ സഹായങ്ങളാണ് നല്‍കിവരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss