|    Jul 28 Fri, 2017 10:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേരളത്തിന് തീരാകളങ്കമെന്ന് സുധീരന്‍

Published : 23rd July 2016 | Posted By: SMR

തിരുവനന്തപുരം: വയനാട്ടിലെ വെള്ളമുണ്ടയില്‍ ആദിവാസി കോളനിയില്‍ ഭര്‍ത്താക്കന്‍മാരെ കത്തിമുനയില്‍ നിര്‍ത്തി യുവതികളെ പീഡിപ്പിച്ച സംഭവം കേരളത്തിന് തീരാകളങ്കമാണു വരുത്തിവച്ചിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിച്ച് കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് കര്‍ശനമായ ശിക്ഷ നല്‍കണം. സമയോചിതമായി നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ മേല്‍ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തി വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക