|    Oct 20 Sat, 2018 8:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി

Published : 30th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന്് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. തിരുവന—ന്തപുരത്ത്് ബാങ്കേഴ്‌സ് സമിതി യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കും. കേന്ദ്രസംഘം എത്തിയ ശേഷമാവും കൂടുതല്‍ സഹായം അനുവദിക്കുക. വൈകാതെ തന്നെ സഹായം നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങളെ അനുഭാവപൂര്‍വമാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക വായ്പയുടെ പലിശ കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss