|    Apr 22 Sun, 2018 1:01 am
FLASH NEWS
Home   >  Sports  >  Football  >  

കേരളത്തിന് എതിരാളി മിസോറാം

Published : 28th March 2018 | Posted By: vishnu vis

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളടീമിന്റെ എതിരാളി കരുത്തരായ മിസോറാം. ഇന്നലെ നടന്ന ഗ്രൂപ്പ് ബിയിലെ നിര്‍ണായകമായ  മല്‍സരത്തില്‍  മിസോറാമിനെ ഏകപക്ഷീയമായ ഒരുഗോളിന് കര്‍ണാടക തകര്‍ത്തു. ഇതോടെ  മിസോറാം ഗ്രൂപ്പില്‍ രണ്ടാമതാവുകയും കേരളത്തിന്റെ എതിരാളികളായെത്തുകയുമായിരുന്നു.മിസോറാമിനെ വീഴ്ത്തിയതോടെ കര്‍ണാടക ഗ്രൂപ്പ് ചാംപ്യന്‍മാരായി സെമി പ്രവേശനം ഗംഭീരമാക്കി.  കര്‍ണാടകയ്ക്ക് ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായ പശ്ചിമ ബംഗാളാണ് എതിരാളികള്‍. ഈ മാസം 30നാണ് രണ്ട് സെമി ഫൈനലുകളും നടക്കുന്നത്.    മല്‍സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചപ്പോള്‍ 74ാം മിനുറ്റില്‍ മലയാളി താരം എസ് രാജേഷ്  നേടിയ ഗോളാണ് കര്‍ണാടകയ്ക്ക് വിജയം സമ്മാനിച്ചത്.ഗോള്‍കീപ്പര്‍ ഷൈന്‍ ഖാന്‍, ലിയോണ്‍ അഗസ്റ്റിന്‍, രാജേഷ്, ഷഫീല്‍ എന്നീ മലയാളികളുടെ കരുത്തിലാണ് കര്‍ണാടക സെമിയിലേക്ക് മുന്നേറിയത്. കളിച്ച മല്‍സരങ്ങളിലെല്ലാം ഗോള്‍ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി രാജേഷാണ് കര്‍ണാടകയുടെ ടോപ് സ്‌കോറര്‍.ഗ്രൂപ്പ് ബിയിലെ മറ്റൊരു മല്‍സരത്തില്‍ ഗോവ പഞ്ചാബിനെ 4-1ന് പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss