|    Aug 24 Thu, 2017 2:22 pm
Home   >  Kerala   >  

കേരളത്തിന് ആശ്വാസമായി തുലാവര്‍ഷമെത്തി

Published : 31st October 2016 | Posted By: mi.ptk

rain

തിരുവനന്തപുരം: സംസ്ഥാനം വരള്‍ച്ചയുടെ വക്കിലെത്തിനില്‍ക്കെ കേരളത്തില്‍ തുലാവര്‍ഷമെത്തി. കേരളത്തില്‍ പലയിടങ്ങളിലും ഞായറാഴ്ച കനത്ത മഴ ലഭിച്ചു. നവംബര്‍ രണ്ടുവരെ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഏഴുസെന്റിമീറ്റര്‍ മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.ഞായറാഴ്ച തമിഴ്‌നാട്ടിലും ആന്ധ്രാതീരത്തും തുലാവര്‍ഷമെത്തിയതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ് സ്ഥിരീകരിച്ചു. കേരളത്തിലെത്തിയതായുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ചയുണ്ടാകും.തുലാവര്‍ഷം സാധാരണതോതില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ കുറവായിരിക്കുമെന്നാണ് സൂചന.
വരള്‍ച്ച ഭയന്ന കര്‍ഷകര്‍ക്ക് ആശ്വാസമായാണ് മഴ പെയ്തതെങ്കിലും കേരളത്തെ വരള്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ഈ മഴകൊണ്ട് സാധിക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സംസ്ഥാനത്ത് ഇത്തവണ ലഭിച്ച മഴയുടെ അളവില്‍ കാര്യമായ കുറവുണ്ടായതാണ് ഇതിന് കാരണമായി പറയുന്നത്. കാലവര്‍ഷ സമയത്ത് 43 ശതമാനവും തുലാവര്‍ഷത്തില്‍ ഇതുവരെ 69 ശതമാനവുമാണ് കുറവ് രേഖപ്പെടുത്തിയത്. രാജ്യത്ത് പ്രതീക്ഷിച്ചതിലും കുറവ് ഇടവപ്പാതി ലഭിച്ചത് കേരളത്തിലാണ്. പലയിടങ്ങളിലും കിണറുകള്‍ വറ്റി വരണ്ട അവസ്ഥായാണ്. അതിനാല്‍ ഇനി നല്ല മഴ കിട്ടിയാലും വരള്‍ച്ചക്ക് സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം, കേരളത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചു. റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക