|    May 30 Tue, 2017 4:37 am
FLASH NEWS

കേരളത്തിന് അഭിമാനമായി ജില്ലാ പഞ്ചായത്ത് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങി

Published : 27th April 2016 | Posted By: SMR

കൊല്ലം: ദേശീയ അവാര്‍ഡിന്റെ ആഹ്ലാദം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ കേരളത്തിന് അഭിമാനമായി ജില്ലാ പഞ്ചായത്ത് തുടര്‍ച്ചയായി രണ്ടാം തവണയും എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയ ജില്ലാ പഞ്ചായത്തിനുള്ള ദേശീയ രാജീവ് ഗാന്ധി ശശാക്തീകരണ്‍ പുരസ്‌കാരം കൊല്ലം ജില്ലാ പഞ്ചായത്ത് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിന് വേദി പ്രസിഡന്റ് കെ ജഗദമ്മ ടീച്ചര്‍, വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, സെക്രട്ടറി കെ അനില്‍കുമാര്‍ എന്നിവര്‍ കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി സി എച്ച് വീരേന്ദ്രസിംഗില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങില്‍ കേന്ദ്ര ഗ്രാമ വികസന സഹ മന്ത്രി നിഹാല്‍ ചന്ദ്, കേന്ദ്ര ഗ്രാമ വികസന സെക്രട്ടറി എസ് എം വിജയാനന്ദ് എന്നിവര്‍ പങ്കെടുത്തു. ആദ്യമായാണ് ഒരു ജില്ലാ പഞ്ചായത്ത് തുടര്‍ച്ചയായി രണ്ടാം തവണയും പൊതുമികവിനുള്ള ദേശീയ അംഗീകാരം ഏറ്റുവാങ്ങുന്നത്. ജാര്‍ഖണ്ഡിലെ ടാറ്റാ മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day