|    Nov 22 Wed, 2017 6:33 pm
FLASH NEWS

കേരളത്തിന്റെ സമാധാനം തകര്‍ത്തത് എല്‍ഡിഎഫ് : ഷാനിമോള്‍ ഉസ്മാന്‍

Published : 3rd August 2017 | Posted By: fsq

 

മട്ടന്നൂര്‍: കേരളത്തിന്റെ സമാധാനം തകര്‍ത്തതിന്റെ മുഖ്യ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍. മട്ടന്നൂര്‍ മിനി നഗര്‍ കോളാരി പാലോട്ടു പള്ളി നാലാങ്കേരി, മണ്ണൂര്‍ എന്നിവിടങ്ങളിലെ കുടുംബയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.  തലസ്ഥാനത്ത് അക്രമം നടന്നപ്പോള്‍ കണ്ണൂര്‍ തിരുവനന്തപുരത്തേക്ക് മാറിയെന്ന് പറയുമ്പോള്‍ കണ്ണൂരിലെ സമാധാന പ്രമികളെ വേദനിപ്പിക്കുകയാണ്. കേരളത്തിലെ സ്ത്രീ ജനങ്ങളുടെ കണ്ണീരൊപ്പുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി വിധവകളെ സൃഷ്ടിക്കുന്ന പരിപാടി നടത്തുന്നവര്‍ക്ക് ഒത്താശ പാടുകയാണ്. അഭ്യന്തര വകുപ്പ് കൈയാളുന്ന പിണറായി വിജയന്‍ ഭരിക്കാന്‍ കൊള്ളാത്ത ആളാണെന്ന് ഒരോ ദിവസം കഴിയുന്തോറും തെളിയിക്കുകയാണ്. 20 വര്‍ഷകാലം എല്‍ഡിഎഫ് ഭരിച്ച മട്ടന്നൂര്‍ നഗരസഭയില്‍ അടിസ്ഥാന വികസനത്തിന് നേതൃത്വം നല്‍കാന്‍ പോലും സാധിച്ചില്ലെന്നുള്ളത് വേദനാജനകമാണെന്നും അവര്‍ പറഞ്ഞു. കെ പി ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ലതിക സുഭാഷ്,  കെപിസിസി സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, റോഷ്‌നി ഖാലിദ്, അന്‍സാരി തില്ലങ്കേരി, എ കെ രാജേഷ്, ടി ദിനേശന്‍, വിജയ രാഘവന്‍, വി എന്‍ മുഹമ്മദ് സംസാരിച്ചു. പാലോട്ടുപള്ളിയില്‍ നടന്ന കുടുംബ സംഗമത്തില്‍ പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ്, തോമസ് വര്‍ഗീസ്, കെ സി മുഹമ്മദ് ഫൈസല്‍ സംസാരിച്ചു. കോളാരിയില്‍ പടിയൂര്‍ ദാമോദരന്‍, മുഹമ്മദ് ബ്ലാത്തൂര്‍, പി കെ ജനാര്‍ദ്ദനന്‍, ആമ്പൂട്ടി, പി കെ കുട്ട്യലി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക