|    Dec 10 Mon, 2018 1:54 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തിന്റെ വീണ്ടെടുപ്പിനായി ഗണിത ശാസ്ത്രജ്ഞന്റെ ഓട്ടം

Published : 25th November 2018 | Posted By: kasim kzm

കോഴിക്കോട്: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ വീണ്ടെടുപ്പിനായി തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 650 കിലോമീറ്ററോളം ഓടുകയാണ് 71 വയസ്സുള്ള ഗണിതശാസ്ത്രജ്ഞന്‍ ഡോ. ജോര്‍ജ് തോമസ്. പരിപാടി ഈ മാസം 17നാണ് മുഖ്യമന്ത്രി ഫഌഗ് ഓഫ് ചെയതത്. 18 ദിവസത്തിനു ശേഷം ജോര്‍ജ് തോമസ് ഇന്നലെ കോഴിക്കോട്ട് എത്തിച്ചേര്‍ന്നു.
കേരളത്തില്‍ ജനിച്ച മുഴുവനാളുകളും പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്നഭ്യര്‍ഥിച്ചാണ് ജോര്‍ജ് തോമസ് പ്രതിദിനം അഞ്ചരമണിക്കൂര്‍ വരെ ഓടുന്നത്. ഇതിനിടയില്‍ വിവിധ സ്‌കൂളുകളിലും സര്‍വകലാശാലകളിലും ഗണിതശാസ്ത്രത്തെ ജനകീയമാക്കാന്‍ ഇദ്ദേഹം ക്ലാസുകളെടുക്കുന്നു. പന്തളം അടൂരിനടുത്ത് കടമ്പനാട് സ്വദേശിയായ ഇദ്ദേഹം ലോകത്തിലെ ഭൂരിഭാഗം രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. ഓട്ടത്തിനിടയില്‍ ഭിന്നശേഷിക്കാരായ ആളുകളെ കാണുമ്പോള്‍ പണം ദാനമായി നല്‍കുന്നുമുണ്ട് ഈ മനുഷ്യസ്‌നേഹി.
2011ല്‍ എന്‍ഡോസള്‍ഫാന്‍ ഭീകരതയ്‌ക്കെതിരേ ആലപ്പുഴയില്‍ നിന്ന് കോട്ടയം വരെ 53 കിലോമീറ്റര്‍ ഓടിയിരുന്നു.
പ്ലാസ്റ്റിക് കത്തിക്കരുതെന്ന സന്ദേശമുയര്‍ത്തി 2008ല്‍ കന്യാകുമാരി മുതല്‍ ശ്രീമൂകാംബിക അമ്പലം വരെയും ഓടിയിരുന്നു. ഇദ്ദേഹത്തിന് അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നൂറുകണക്കിന് ശിഷ്യന്‍മാരുണ്ട്. ചരിഞ്ഞ റോഡുകളും ദുര്‍ഗന്ധവുമാണ് ഓട്ടത്തിനിടയില്‍ തോമസിനെയും ആറു സഹപ്രവര്‍ത്തകരെയും അലട്ടുന്നത്. ലോകത്തുള്ള മുഴുവന്‍ മലയാളികളും കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി സംഭാവന ചെയ്യണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ഡോ. ജോര്‍ജ് തോമസ് അഭ്യര്‍ഥിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss