|    Jun 24 Sun, 2018 1:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കേരളത്തിന്റെ വിമര്‍ശനാത്മക കാഴ്ചകളുമായി ദൃശ്യപ്രദര്‍ശനം

Published : 25th January 2017 | Posted By: fsq

 

കൊച്ചി: കേരള സമൂഹത്തിന്റെയും സംസ്‌കാരത്തിന്റെയും പൂര്‍ത്തിയാവാത്ത വിവരണവും സമാന്തരചരിത്രവും കോര്‍ത്തിണക്കി കൊച്ചി മുസിരിസ് ബിനാലെയില്‍ ഫോട്ടോവീഡിയോ പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിച്ചു. ആക്‌സിഡന്റല്‍ ആര്‍ക്കൈവ് എന്നു പേരിട്ട പരിപാടി കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷനും ന്യൂഡല്‍ഹി ആസ്ഥാനമായിട്ടുള്ള ആര്‍ട്ട് ആന്റ് നോളജ് ബി ല്‍ഡിങ് ഫൗണ്ടേഷനും ചേര്‍ന്നാണ് സംഘടിപ്പിച്ചത്. കേരളീയ സമൂഹത്തിന്റെ ജാതി, വര്‍ഗ തരംതിരിവുകളെയെല്ലാം മാറ്റിനിര്‍ത്തുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ഇത്രയുംകാലം പറഞ്ഞുകേട്ട കഥകളെയും വ്യവസ്ഥാപിതമായ സത്യങ്ങളെയും പുനര്‍നിര്‍വചിക്കുന്നതാണ് ബോധപൂര്‍വമല്ലാതെ എടുത്ത ഈ ചിത്രങ്ങള്‍. ബിനാലെ ഫൗണ്ടേഷന്‍ ഈ പദ്ധതിയുമായി സമീപിച്ചപ്പോള്‍തന്നെ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ചരിത്രരേഖകളുടെ പ്രദര്‍ശനമാണ് ഉദ്ദേശിച്ചതെന്ന് ക്രിട്ടിക്കല്‍ കലക്ടീവിന്റെ സ്ഥാപക ഗായത്രി സിന്‍ഹ പറഞ്ഞു.ചര്‍ച്ചയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ കുന്‍സ്റ്റ് മ്യൂസിയത്തിലെ ക്യൂറേറ്റര്‍ ഹെലെന്‍ ഹിര്‍ഷ്, സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഗ്ലോബല്‍ ആര്‍ട്ട് പ്രഫ. ജോനാതന്‍ ഹാരിസ്, ജെഎന്‍യു അസി. പ്രഫസര്‍ സുജിത് പാറയില്‍ പങ്കെടുത്തു. ചരിത്രത്തിലെ നിഴലുകള്‍ നീക്കാന്‍ ഒരു ഫോട്ടോക്ക് സാധിക്കും. സാധാരണക്കാര്‍, തിരുവിതാംകൂര്‍ രാജകുടുംബം, മിഷനറിമാര്‍, ഉന്നത കുലജാതര്‍ എന്നിവരെയൊക്കെ ബൃഹത്തായ ശൃംഖലയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞെന്ന് ഗായത്രി പറഞ്ഞു. കലാപരമായ ബോധത്തിന്റയും പ്രതീകവത്കരണത്തിന്റെയും നേര്‍ക്കാഴ്ചയാണ് ഫോട്ടോഗ്രഫിയെന്ന് സുജിത് പറഞ്ഞു. ഫോട്ടോ പോസും മറ്റും അധികാരത്തിന്റെയും സ്ഥാനത്തിന്റെയും ദൃഷ്ടാന്തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. അപകടകരമായ നവവിവരണത്തിന്റെ പശ്ചാത്തലത്തില്‍ സമാന്തര ചരിത്രം ഇല്ലാതാവുകയാണെന്ന് ഹെലെന്‍ ഹെര്‍ഷ് ചൂണ്ടിക്കാട്ടി.ഈ സഹസ്രാബ്ദത്തില്‍ ഭൂതകാലവും വര്‍ത്തമാനകാലവും തമ്മി ല്‍ ബന്ധിപ്പിക്കുന്ന രേഖകള്‍ക്കായി ആര്‍ട്ടിസ്റ്റുകളും ഗവേഷകരും ഒരുപോലെ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss