|    Nov 22 Thu, 2018 1:57 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് നാവികസേനയുടെ കൈത്താങ്ങ്‌

Published : 30th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍ നിര്‍മിക്കുന്നതിനായി നാവികസേനയുടെ കൈത്താങ്ങ്. ഇന്ത്യയൊട്ടാകെയുള്ള നാവികസേനാംഗങ്ങളുടെ ശബളത്തില്‍ നിന്നു സമാഹരിച്ച 8.9 കോടിയുടെ ചെക്ക് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബ ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് കൈമാറും.
പ്രളയത്തിന്റെ രൂക്ഷത ഏറ്റവുമധികം ഏറ്റുവാങ്ങിയ എറണാകുളം ജില്ലയിലെ വരാപ്പുഴ പഞ്ചായത്തിലെ മുട്ടിനകം ഗ്രാമത്തിലും കടമക്കുടി പഞ്ചായത്തിലെ ചെറിയ കടമക്കുടിയിലും ഇന്നലെ നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാന്‍ബയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. സതേണ്‍ നേവല്‍ കമാന്‍ഡ് വൈസ് അഡ്മിറല്‍ എ കെ ചൗല, നേവി വൈവ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് റീന ലാന്‍ബ, സതേണ്‍ റീജ്യന്‍ പ്രസിഡന്റ് സ്വപ്‌ന ചൗല, എംഎല്‍എ മാരായ വി ഡി സതീശന്‍, എസ് ശര്‍മ, ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ചെറിയ കടമക്കുടിയെയും പിഴല ദ്വീപിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി പാലം നിര്‍മിച്ചു നല്‍കണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കാനും നാവികസേന തീരുമാനിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss