|    Sep 19 Wed, 2018 8:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളത്തിന്റെ പുനര്‍നിര്‍മാണം: മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ജനങ്ങള്‍

Published : 28th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയത്തി ല്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം ഏറ്റെടുത്ത് കേരളം. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം മുതല്‍ സാധാരണക്കാരായ മലയാളികള്‍ വരെ ആയിരങ്ങളാണ് ഇതിനോടകം സാലറി ചലഞ്ച് ഏറ്റെടുത്തത്. മന്ത്രിമാരായ എ സി മൊയ്തീന്‍, ടി പി രാമകൃഷ്ണന്‍, പ്രഫ. സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവരുടെ ഓഫിസ് സ്റ്റാഫംഗങ്ങള്‍ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, പ്രതിപക്ഷ എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, വി എസ് ശിവകുമാര്‍, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജീവനക്കാര്‍, ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍, മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫംഗങ്ങള്‍, എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, മന്ത്രി എ കെ ബാലന്റെ പേഴ്‌സനല്‍ സ്റ്റാഫംഗങ്ങള്‍ തുടങ്ങിയവര്‍ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss