|    Sep 19 Wed, 2018 9:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിന്റെ അവസ്ഥ ഗോവയ്ക്കും വരാമെന്ന് മാധവ് ഗാഡ്ഗില്‍

Published : 20th August 2018 | Posted By: kasim kzm

പനാജി: കേരളം ഇപ്പോഴനുഭവിക്കുന്ന വെള്ളപ്പൊക്ക ദുരന്തം ഗോവയും നേരിടേണ്ടിവന്നേക്കാമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. പരിധികളില്ലാത്ത ലാഭം മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഗോവയുടേത്. പ്രകൃതി സൗഹാര്‍ദപരമായ മുന്‍കരുതല്‍ എടുക്കാതിരുന്നാല്‍ ഗോവയും കേരളത്തിന്റെ അവസ്ഥ അഭിമുഖീകരിച്ചേക്കാം- ഗാഡ്ഗില്‍ പറഞ്ഞു.
പശ്ചിമഘട്ട മലനിരകളുടെ നാശമാണ് പ്രധാനമായും എല്ലാ ദുരന്തങ്ങളുടെയും കാരണം. കേരളത്തിലേതു പോലെ പശ്ചിമഘട്ട നിരയുടെ കൂടുതല്‍ ഭാഗങ്ങള്‍ ഗോവയിലില്ല. എന്നിരുന്നാലും കേരളം നേരിടുന്ന എല്ലാ ദുരന്തങ്ങളും ഗോവയും നേരിടേണ്ടിവരും. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് എം ബി ഷാ കമ്മീഷന്‍ 35,000 കോടി രൂപയുടെ അനധികൃത ഖനനത്തിനാണ് അനുമതി നല്‍കിയതെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss