|    Feb 25 Sat, 2017 1:06 pm
FLASH NEWS

കേരളത്തിന്റെ അറുപതാം പിറന്നാള്‍ നിറവില്‍ നഗരം

Published : 2nd November 2016 | Posted By: SMR

കോഴിക്കോട്: മലയാള ഭൂമിയുടെ ഷഷ്ഠിപൂര്‍ത്തിയാഘോഷത്തില്‍ കോഴിക്കോട് നഗരവും പങ്കാളിയായി. സ്വാതിതിരുനാളിന്റെ സംഗീതാംശം, മലയാള വാരാഘോഷം, കേരളത്തിനൊരു ഗാനം, പുസ്തകപ്രകാശനങ്ങള്‍, സാംസ്‌കാരിക സദസ്സ്, ഇങ്ങിനെ വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറിയത്. കോഴിക്കോട് കോര്‍പറേഷന്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതി ‘സമൃദ്ധം’ പ്രഭാതഭക്ഷണപരിപാടിയാണ് മലയാളത്തിന്റെ പിറന്നാളാഘോഷത്തിന് ഏറെ രുചി പകര്‍ന്നത്. രാവിലെ ക്രൗണ്‍ തിയേറ്ററില്‍ നൂറിലേറെ കലാകാരന്‍മാര്‍ ചേര്‍ന്നൊരുക്കിയ ഗാനം കേരളത്തിന് സമര്‍പ്പിച്ചു. ഗായകന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍, ശ്രേയജയദീപ്, രോഷ്്‌നി മേനോന്‍, മുതിര്‍ന്ന ഗായിക സിബല്ല സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. ഗാനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നടന്നു.കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കേരളപ്പിറവി ആഘോഷിച്ചത് സാംസ്‌കാരിക സദസ്സിലൂടെയായിരുന്നു 1936ല്‍ ചങ്ങമ്പുഴ രചിച്ച ‘രമണന്‍’ കവി പൂനൂര്‍ കെ കരുണാകരന്‍ അവതരിപ്പിച്ചു. സാംസ്‌കാരിക വേദി കണ്‍വീനര്‍ പി ചന്ദ്രന്‍മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. അളകാപുരിയിലായിരുന്നു കേരള സാഹിത്യ സമിതിയുടെ പുസ്തക പ്രകാശനം നടന്നത്. കാസിം വാടാനപ്പള്ളി രചിച്ച് പൂര്‍ണ പ്രസാധനം ചെയ്യുന്ന മുന്‍ വിധികളുടെ നിഷേധം’ പി വല്‍സല പ്രകാശനം ചെയ്തു. കവി ശ്രീധരനുണ്ണി, പി എം നാരായണന്‍, ഡോ. ആര്‍സു, മമ്മു മാസ്റ്റര്‍, ഡോ. കെ വി തോമസ്, സി രാജേന്ദ്രന്‍, ശൈലം ഉണ്ണികൃഷ്ണന്‍,  പ്രിയദര്‍ശന്‍ ലാല്‍ സംസാരിച്ചു. എസ് കെ പൊറ്റക്കാട്ട് സാംസ്‌കാരിക കേന്ദ്രത്തില്‍ സാംസ്‌കാരിക-സാഹിത്യ മണ്ഡലങ്ങളിലെ പ്രമുഖര്‍ ചേര്‍ന്ന് കേരളത്തിന്റെ പിറന്നാള്‍ മധുരം പങ്കിട്ടു. ടി വി രാമചന്ദ്രന്‍, പി എം വി പണിക്കര്‍ നേതൃത്വം നല്‍കി. ചേളന്നൂര്‍ സാംസ്‌കാരിക സഹൃദയ സാഹിത്യവേദി ‘കേരള വികസനവും മുന്നണി രാഷ്ട്രീയവും-ചര്‍ച്ച ചെയ്തു. പ്രസിഡന്റ് ഇരുവള്ളൂര്‍ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  നരിക്കുനി: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി എരവന്നൂര്‍ എയുപി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ കേരളീയ വസ്ത്രങ്ങള്‍ അണിഞ്ഞ് റാലി നടത്തി. തിരുവാതിരക്കളി, ഒപ്പന, കോല്‍ക്കളി തുടങ്ങിയ കലാപരിപാടികള്‍ നടന്നു. കുട്ടികള്‍ ഗ്രൗണ്ടില്‍ കേരളത്തിന്റെ രൂപത്തില്‍ അണിനിരന്നു. പിടിഎ പ്രസിഡന്റ് എംപി അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. ഇ എം ശ്യാമള, എം ഷാജി, കെ ശോഭനാമ്മ, പി ലീല, പി കെ ബീന, പി അന്‍ഷിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ഫറോക്ക്:  ഫാറൂഖ് െ്രെടനിങ്‌കോളേജ് യൂനിയന്റെ ആഭിമുഖ്യത്തില്‍ നടന്ന കേറളപ്പിറവിയുടെ 60ാം വാര്‍ഷിക ദിനാഘോഷം പ്രൊഫസര്‍ ഷാജഹാന്‍  ഉദ്ഘാടനം ചെയ്തു.ഫാറൂഖ് െ്രെടനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ഡോ. സി. എ. ജവഹര്‍ അധ്യക്ഷനായിരുന്നു. സി അനീസ് മുഹമ്മദ് ഐക്യ കേരള വജ്ര ജൂബിലി പ്രതിജ്ഞ നിര്‍വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക