|    Jul 17 Tue, 2018 7:24 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിന്റെ അനുമതിയില്ലാതെ പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ സംയോജന പദ്ധതി നടപ്പാക്കില്ല : മന്ത്രി മാത്യു ടി തോമസ്‌

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തിന്റെ അനുമതിയില്ലാതെ പമ്പ—അച്ചന്‍കോവില്‍ വൈപ്പാര്‍ നദീ സംയോജന പദ്ധതി നടപ്പാക്കില്ലെന്ന് ന്യൂഡല്‍ഹിയില്‍ ഇന്നലെ ചേര്‍ന്ന നാഷനല്‍ വാട്ടര്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി യോഗത്തില്‍ തീരുമാനമായി. ഇതിന് യോഗം അംഗീകാരം നല്‍കിയതായി  ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. യോഗത്തില്‍ പങ്കെടുത്തശേഷം കേരള ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു കേരളത്തിനു വലിയ നേട്ടമാണെന്നും ഈ നദികളുടെ സംയോജനമെന്ന പദ്ധതി ഇനി അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പദ്ധതിക്കു കേരളത്തിന്റെ    അനുമതി വേണമെന്നത് എന്‍ഡിഡബ്ല്യുഎയുടെ കഴിഞ്ഞ യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇക്കാര്യത്തില്‍ അന്നത്തെ കേന്ദ്ര മന്ത്രി ഉമാഭാരതി നല്‍കിയ ഉറപ്പ് യോഗത്തിന്റെ മിനുറ്റ്‌സില്‍ ചേര്‍ത്തതിനെതിരേ തമിഴ്‌നാട് കേന്ദ്രത്തിനു കത്തുകള്‍ നല്‍കിയെങ്കിലും ഇന്നലെ നടന്ന യോഗത്തില്‍ അന്തിമമായി അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ അനുമതിയില്ലാതെ സംയോജനവുമായി മുന്നോട്ടു പോവില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിക്കുകയും ചെയ്തതോടെ പമ്പ  അച്ചന്‍കോവില്‍  വൈപ്പാര്‍ സംയോജനം ഒരു അടഞ്ഞ അധ്യായമായെന്നു മന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss