|    Sep 20 Thu, 2018 9:46 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിനെതിരേ പ്രചാരണം: ബിജെപി പ്രവര്‍ത്തകന്റെ ഹരജി തള്ളി

Published : 29th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: സുരക്ഷയൊരുക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കണമെന്ന ബിജെപി പ്രവര്‍ത്തകന്‍ സുരേഷ് കൊച്ചാട്ടിലിന്റെ ഹരജി സുപ്രിംകോടതി തള്ളി. വേണമെങ്കില്‍ ഈ ആവശ്യവുമായി ഹരജിക്കാരന് പോലിസിനെ സമീപിക്കാം. സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ അത് അറിയിക്കേണ്ടത് പോലിസിനെയാണെന്നും ജസ്റ്റിസുമാരായ എ എം സപ്രെ, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പ്രളയക്കെടുതിമൂലം ദുരിതത്തിലായ കേരളത്തിന് സഹായം നല്‍കേണ്ടെന്നും പണക്കാരെ മാത്രമാണ് പ്രളയം ബാധിച്ചതെന്നും പറഞ്ഞ് ഇയാള്‍ എട്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള വാട്‌സ്ആപ്പ് ഓഡിയോ സന്ദേശമയച്ചിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ച സന്ദേശത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.കേരളത്തിലെ സിപിഎം പ്രവര്‍ത്തകന്‍ ഭീഷണിപ്പെടുത്തിയതായും ഇയാള്‍ അവകാശപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹൈദരാബാദില്‍ സ്ഥിരതാമസമാക്കിയ മലയാളിയായ സുരേഷ് തനിക്കും കുടുംബത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ ആന്ധ്ര, തെലങ്കാന, കേരള പോലിസ് സേനകളോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്. സമീപിച്ചത്.മധ്യവര്‍ഗത്തിനും അതിസമ്പന്നര്‍ക്കുമാണ് വെള്ളപ്പൊക്കം ബാധിച്ചത്. അവര്‍ക്ക് പണമോ, അത്യാവശ്യ വസ്തുക്കളോ വേണ്ട. ഇലക്ട്രീഷ്യന്‍മാരെയും ആശാരിപ്പണിക്കാരെയും പോലുള്ള തൊഴിലാളികളെയാണ് ആവശ്യമെന്നുമായിരുന്നു സുരേഷ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss