|    Sep 26 Wed, 2018 4:31 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കേരളത്തിനുള്ള അരി സൗജന്യമല്ലെന്ന് കേന്ദ്രം

Published : 22nd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയദുരിതം അനുഭവിക്കുന്ന കേരളത്തിന് അനുവദിച്ചത് സൗജന്യ അരിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി റിപോര്‍ട്ട്. 1,11000 മെട്രിക് ടണ്‍ സൗജന്യ അരി ആവശ്യപ്പെട്ട കേരളത്തിനായി കേന്ദ്രം 89,540 മെട്രിക് ടണ്‍ അരിയാണ് അനുവദിച്ചത്. എന്നാല്‍ ഇത് സൗജന്യമല്ലെന്ന് 233 കോടി കേന്ദ്രത്തിന് നല്‍കേണ്ടിവരുമെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിനയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഒരു മാസത്തിനുള്ളില്‍ കേരളത്തിന് ഇത് സ്വീകരിക്കാം. കിലോയ്ക്ക് 25രൂപ വീതമാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക നല്‍കാന്‍ വീഴ്ച വരുത്തിയാല്‍ കേരളത്തിനെ ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള പദ്ധതികളില്‍ നിന്ന് ഒഴിവാക്കുകയോ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും ഈടാക്കുകയോ ചെയ്യുമെന്ന് കത്തില്‍ വ്യക്തമാക്കുന്നു. എന്നാല്‍ കേരളത്തിനുള്ള അരി സൗജന്യമല്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ നിഷേധിച്ചു. കേരളം ആവശ്യപ്പെട്ടതനുസരിച്ച് മൂന്ന് മാസത്തേക്ക് അരി സൗജന്യമായി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss