|    Mar 23 Thu, 2017 4:01 pm
FLASH NEWS

കേരളത്തിനും തൃശൂര്‍ ജില്ലയ്ക്കും പുരസ്‌കാരങ്ങള്‍

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: അമൃത് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള പുരസ്‌കാരം കേരളത്തിന് ലഭിച്ചു. കേരള സര്‍ക്കാരിന് വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വി കെ ബേബി കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി എം വെങ്കയ്യ നായിഡുവില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
15 കോടി രൂപയുടെ കാഷ് അവാര്‍ഡും പ്രശംസാ ഫലകവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്.  ഇതോടൊപ്പം കേരളത്തിലെ തൃശൂരിനെ ആദ്യത്തെ സമ്പൂര്‍ണ വെളിയിട വിസര്‍ജന വിമുക്ത (സമ്പൂര്‍ണ ശുചിമുറി) ജില്ലയായി പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായും കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍, കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു എന്നിവരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാലില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
തദ്ദേശ സ്വയം ഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വി കെ ബേബി, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ വാസുകി, പ്രോഗ്രാം ഓഫിസര്‍ സി ശശിധരന്‍ പിള്ള, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓഡിനേറ്റര്‍ ആര്‍ രവിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
നവംബര്‍ ഒന്നിന് കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളും വെളിയിട വിസര്‍ജന വിമുക്ത (സമ്പൂര്‍ണ ശുചിമുറി) പഞ്ചായത്തുകളായി പ്രഖ്യാപിക്കും.  കേരളത്തില്‍ ഇതിനോടകം 575 ഗ്രാമ പ്പഞ്ചായത്തുകളെ വെളിയിട വിസര്‍ജന വിമുക്ത (സമ്പൂര്‍ണ ശുചിമുറി) പഞ്ചായത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

(Visited 32 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക