|    Dec 18 Tue, 2018 12:28 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരളത്തിനാവശ്യം സുസ്ഥിരമായ നിര്‍മാണരീതി: ശശി തരൂര്‍ എംപി

Published : 24th November 2018 | Posted By: kasim kzm

കൊച്ചി: കേരളത്തിലെ സാഹചര്യങ്ങള്‍ക്കിണങ്ങുന്നത് സുസ്ഥിരവും സാമൂഹിക പ്രതിബദ്ധതയോടെയുമുള്ള നിര്‍മാണരീതികളാണെന്ന് ഡോ. ശശി തരൂര്‍ എംപി. ക്രെഡായ് കേരള ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനനശീകരണവും അനധികൃത നിര്‍മാണവും കേരളത്തിലെ പ്രധാന തിരിച്ചടികളാണ്. പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നിടത്തോളം കേരളത്തിന് സുസ്ഥിര വികസനം സാധ്യമാവില്ല. മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ അതു നേരിടാന്‍തക്ക വൈദഗ്ധ്യത്തോടെയുള്ള നിര്‍മാണ രീതികളാണ് വേണ്ടത്. അതിനു ക്രെഡായ് പോലെയുള്ള സംഘടനകളുടെ സഹായം സര്‍ക്കാരും ഏജന്‍സികളും പ്രയോജനപ്പെടുത്തണം. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ലാഭം, ഭൂമി, ജനം എന്നിവ നിര്‍ണായക ഘടകങ്ങളാണ്. ലാഭം എന്നത് സമൂഹത്തെ സംബന്ധിച്ചു പ്രധാന ഘടകമല്ലെങ്കിലും ഭൂമിയും ജനങ്ങളും സാമൂഹിക പ്രതിബദ്ധതയോടെ സമീപിക്കേണ്ട ഘടകങ്ങള്‍ തന്നെയാണെന്ന് ശശി തരൂര്‍ പറഞ്ഞു.
പ്രളയമുണ്ടായപ്പോള്‍ ആദ്യം നമ്മുടെ മനസ്സിലേക്കു വന്നത് ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടാണ്. കറന്‍സി നിരോധനം നിര്‍മാണമേഖലയെയും സാരമായി ബാധിച്ചു. ഇതുമൂലമുണ്ടായ തൊഴില്‍ നഷ്ടം കണക്കുകൂട്ടാന്‍ കഴിയാത്തതാണ്. ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിര്‍മിതബുദ്ധിയും നവീന സാങ്കേതിക വിദ്യകളും പരമാവധി പ്രയോജനപ്പെടുത്തണം. പ്രാപ്യമായ ഭവനങ്ങള്‍ക്ക് (അഫോര്‍ഡബിള്‍ ഹൗസ്) കേരളത്തില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. അത്തരം ഭവനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ക്രെഡായ് ദേശീയ പ്രസിഡന്റ് ജാക്‌സെ ഷാ, ക്രെഡായ് കേരള ചെയര്‍മാന്‍ ഡോ. നജീബ് സക്കറിയ, ജെഎല്‍എല്‍ ഇന്ത്യ സിഇഒയും കണ്‍ട്രി ഹെഡുമായ രമേശ് നായര്‍ പങ്കെടുത്തു.
ഇന്നു രാവിലെ പത്തരയ്ക്ക് നിര്‍മാണരംഗത്തെ ട്രെന്‍ഡുകളെയും സാധ്യതകളെയും കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ അമേരിക്കന്‍, ഇന്ത്യന്‍ ആര്‍കിടെക്റ്റും പ്ലാനറുമായ ക്രിസ്റ്റഫര്‍ ചാള്‍സ് ബെനിഗര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് മുംബൈ ഡബ്ബാവാലകളെ കുറിച്ചുള്ള കഥകള്‍ പുറംലോകത്തെ അറിയിച്ച ഡോ. പവന്‍ അഗര്‍വാള്‍ പങ്കെടുക്കുന്ന പ്രത്യേക സെഷന്‍ നടക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss