|    Nov 13 Tue, 2018 8:51 am
FLASH NEWS
Home   >  Pravasi  >  Gulf  >  

കേരളത്തിനായി അക്കാഫിന്റെ നേതൃത്വത്തില്‍ ധനസമാഹരണം

Published : 31st August 2018 | Posted By: ke

ദുബായ്: പ്രളയക്കെടുതിയില്‍ പെട്ട കേരളത്തിന് വേണ്ടി എമിറേറ്റ്‌സ് റെഡ്ക്രസന്റിന്റെ സഹകരണത്തോടെ ഓള്‍ കേരള കോളേജ് അലുംനി ഫെഡറേഷന്‍ (അക്കാഫ്) വളണ്ടിയര്‍ ഗ്രൂപ്പ് ധനസമാഹരണം നടത്തുന്നു. വെള്ളിയാഴ്ച മുതല്‍ ഒരു മാസം നീളുന്ന പ്രചാരണപരിപാടികളോടെയാണ് ധനസമാഹരണം. റെഡ്ക്രസന്റ് നല്‍കുന്ന 29 സംഭാവനപെട്ടികളിലായിരിക്കും പൊതുജനങ്ങളുടെ ഫണ്ട് സ്വീകരിക്കുന്നത്. കേരളത്തിനായി യു.എ.ഇ നടത്തുന്ന ഫണ്ട് സമാഹരണത്തിലേക്ക് ഈ തുക ചേര്‍ക്കും. ഷാര്‍ജ ഗ്രാന്റ് മാളില്‍ വെളളിയാഴ്ച വൈകീട്ട് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. അക്കാഫ് വളണ്ടിയര്‍മാരും കുടുംബങ്ങളും അണിനിരക്കുന്ന പരിപാടിയില്‍ കേരളത്തിനായുള്ള പാട്ടുകളും അവതരിപ്പിക്കും. അടുത്ത ഒരു മാസം എല്ലാ എമിറേറ്റുകളിലെയും പ്രധാന ഷോപ്പിങ് മാളുകളില്‍ ഇതുസംബന്ധിച്ച പ്രചാരണങ്ങളും നടക്കും. സംഭാവനപെട്ടികള്‍ 29 കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. മലയാളികള്‍ക്ക് പുറമെ ഇതര രാജ്യക്കാരുടെയും ഉദാരമായ സംഭാവനകളാണ് അക്കാഫ് വളണ്ടിയര്‍ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ദുബായ് കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റിയുടെ മാര്‍ഗ്ഗരേഖയനുസരിച്ചാണ് അക്കാഫ് വളണ്ടിയര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത്. കേരളത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച യു.എ.ഇ ഗവര്‍മ്മെണ്ടിന് നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള ടീ ഷര്‍ട്ടുകള്‍ ധരിച്ചായിരിക്കും ധനസമാഹരണം നടക്കുന്ന കേന്ദ്രങ്ങളില്‍ അക്കാഫ് വളണ്ടിയര്‍മാര്‍ എത്തുന്നത്. ഈ രാജ്യത്തോട് കേരളം കാണിക്കുന്ന നന്ദിപ്രകടനം കൂടിയാണതെന്നും അക്കാഫ് ഭാരവാഹികള്‍ പറഞ്ഞു. കേരളത്തെ സഹായിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളോടും സഹകരിക്കുമെന്ന് എമിറേറ്റ്‌സ് റെഡ്ക്രസന്റ് സൊസൈറ്റി ദുബായ് ചാപ്റ്റര്‍ മാനേജര്‍ മൊഹമ്മദ് അബ്ദുള്ള അല്‍ഹജ് അല്‍ സറൂണി പറഞ്ഞു. അക്കാഫ് വളണ്ടിയര്‍ ഗ്രൂപ്പ് ഭാരവാഹികളായ പോള്‍.ടി.ജോസഫ്, വെങ്കിട് മോഹന്‍, ജൂബി കുരുവിള, എ.എസ്.ദീപു എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss