|    Apr 27 Thu, 2017 8:40 am
FLASH NEWS

കേരളം @60

Published : 1st November 2016 | Posted By: SMR

ലോകജനതയ്ക്കു വിശ്വസ്തരെ സംഭാവന ചെയ്ത ഭൂപ്രദേശമാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിപ്പേരുള്ള, മൂന്നരക്കോടി ആളുകള്‍ വസിക്കുന്ന കൊച്ചുകേരളം. ഇന്ത്യയുടെ തെക്കേയറ്റത്ത് അറബിക്കടലിന്റെ തലോടലും സഹ്യന്റെ തണുപ്പുമേറ്റ് പച്ചപുതച്ചുകിടക്കുന്ന സംസ്ഥാനം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗങ്ങളില്‍ രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ ഒട്ടനവധി.
ഒരിക്കല്‍ എത്തിയവരെ വീണ്ടും വീണ്ടും ആകര്‍ഷിക്കാന്‍ കഴിവുള്ള ഈ മണ്ണിനെ വാഴ്ത്തിപ്പറയാത്തവര്‍ ഇല്ലതന്നെ. കൊതിയോടെ വന്നവരെ സ്വീകരിച്ചും ആര്‍ത്തിയോടെ എത്തിയവരെ തുരത്തിയും ശക്തിയും സൗന്ദര്യവും പ്രകടിപ്പിച്ചവരാണ് മലയാളികള്‍.
തിരുവിതാംകൂറും മലബാറും കൊച്ചിയും ചേര്‍ന്നു മലയാളികള്‍ക്കായി 1956 നവംബര്‍ ഒന്നിന് രൂപംകൊണ്ട സംസ്ഥാനത്ത് ചരിത്രസ്മാരകങ്ങളും പ്രകൃതിഭംഗിയുമുള്ള 14 ജില്ലകള്‍ക്കും പറയാനുണ്ട് നൂറ്റാണ്ടുകളുടെ പഴമ.
ആയുര്‍വേദ, വിനോദസഞ്ചാര, സുഗന്ധവ്യഞ്ജനരംഗത്ത് വാനോളമുയര്‍ന്ന യശസ്സിന് പുറമെ ഇന്നു സാങ്കേതികമികവിലും കേരളം മാതൃകയാണ്. കവികളും സ്വാതന്ത്ര്യദാഹികളും ഭാഷാപ്രേമികളും മനസ്സില്‍ താലോലിച്ച സംസ്ഥാനത്തിന് ഷഷ്ടിപൂര്‍ത്തി തികയുന്ന ഈ ഘട്ടത്തില്‍ നാടിനുവേണ്ടി രക്തംചിന്തിയവരെയും വിയര്‍പ്പൊഴുക്കിയവരെയും നമുക്കോര്‍ക്കാം. നിരവധി കല്ലുകടികള്‍ ഇടയ്ക്കിടെയുണ്ടെങ്കിലും വളര്‍ച്ചയുടെ അംബരചുംബികള്‍ക്കു മുകളില്‍ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും വെള്ളരിപ്രാവുകള്‍ പറക്കുമെന്ന് പ്രതീക്ഷിക്കാം…

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day