|    Jul 26 Wed, 2017 6:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളം സിറ്റി: ശ്രീശാന്തിനെ പരിഹസിച്ച് തരൂര്‍

Published : 21st April 2016 | Posted By: SMR

shashi-tharoor.

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥി ശ്രീശാന്തിനെതിരേ ശശി തരൂര്‍ എംപിയുടെ പരിഹാസം. ശ്രീശാന്ത് കേരളത്തെ സിറ്റി എന്നു സൂചിപ്പിച്ചതാണ് ട്വിറ്ററില്‍ പരിഹാസം നേരിട്ടത്. ഇത്തവണ ആ മാറ്റം ഉണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്. നമ്മള്‍ ഒരുമിച്ചുനിന്നാല്‍ കേരളത്തെ ലോകത്തെ ഏറ്റവും മികച്ച സിറ്റി ആക്കാം എന്നായിരുന്നു ശ്രീയുടെ ട്വീറ്റ്. കേരളം സിറ്റി ആണെങ്കില്‍ ശ്രീശാന്തിന് ഇന്ത്യ ഒരു സംസ്ഥാനമായിരിക്കുമെന്ന് ചിലര്‍ പരിഹസിച്ചു. ശ്രീക്കുവേണ്ടി പകരം ട്വീറ്റ് ചെയ്യാന്‍ ആരെയെങ്കിലും കണ്ടെത്തണമെന്നും പൊതുവിജ്ഞാനവും ജ്യോഗ്രഫിയും പഠിക്കണമെന്നും ചിലര്‍ ഉപദേശിച്ചു. ഇതിനിടെയാണു ശശി തരൂര്‍ ശ്രീശാന്തിനെ പരിഹസിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടുന്ന ശ്രീശാന്തിന്റെ വീഡിയോ തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

Sreesanth

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക