|    Oct 22 Sun, 2017 6:48 am

കേരളം ഭരിക്കുമെന്നത് ബിജെപിയുടെ ദിവാസ്വപ്‌നം: പന്ന്യന്‍ രവീന്ദ്രന്‍

Published : 26th September 2016 | Posted By: SMR

ഷൊര്‍ണൂര്‍: കേരളത്തില്‍ അടുത്ത ഭരണം പിടിക്കുമെന്ന ബി ജെപി നേതാക്കളുടെ അഭിപ്രായം അവരുടെ സ്വപ്‌നം മാത്രമാണെന്നു സിപിഐ ദേശീയഎക്‌സിക്യുട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. ബിജെപിക്ക് കേരളത്തില്‍ ഇനി അധികം വളരില്ല.
സ്വപ്‌നം കാണാനും അതു പറയാനും ആര്‍ക്കും അവസരമുണ്ട.് അങ്ങനെ പറഞ്ഞതാണെന്ന് കരുതിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഷൊര്‍ണൂരില്‍ കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതിയുടെ കാരക്കാട്ടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടു വില്‍പനയാണ് ബി ജെപിയുടെ അജണ്ട. താന്‍ തിരുവനന്തപുരത്ത് മല്‍സരിച്ചപ്പോ ള്‍ അത് നേരില്‍ വ്യക്തമായതാണെന്നും അദ്ദേഹം പറഞ്ഞു.
യാതൊരു നയപരിപാടികളുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു. തിരഞ്ഞെടുപ്പുകാലത്ത് കെ ബാബുവിനോട് തെറ്റുതിരുത്തി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട കെപിസി സി പ്രസിഡന്റ് വി എം സുധീരന്‍ ഇപ്പോള്‍ കെ ബാബുവിനു വേണ്ടി സംസാരിക്കുന്നത് സമ്മര്‍ദ്ധങ്ങള്‍ക്ക് വിധേയമായി ആകാമെന്നും പന്ന്യന്‍ രവീന്ദ്ര ന്‍ അഭിപ്രായപ്പെട്ടു.
ഷൊര്‍ണൂരില്‍ സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്ക് വധകേസില്‍നിന്നു രക്ഷപ്പെടാന്‍ അവസരം നല്‍കുന്നതിന് പ്രവര്‍ത്തിക്കുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിക്കണം. ഗോവിന്ദച്ചാമി എന്ന കൊടുംക്രിമിനല്‍ മാപ്പര്‍ഹിക്കാത്ത വ്യക്തിയാണ്.
ഗോവിന്ദച്ചാമിക്കു വേണ്ടി കേസ് നടത്താന്‍ വലിയൊരു അധോലോക സംഘം പ്രവര്‍ത്തിക്കുന്നുവെന്നു വേണം കരുതാന്‍.  ഇത്തരം കുറ്റവാളികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ ഭിന്നാഭിപ്രായത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.  സിപിഐ ജില്ലാ സെക്രട്ടി കെ പി സുരേഷ് രാജും കൂടെയുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക