|    Sep 19 Wed, 2018 8:06 pm
FLASH NEWS
Home   >  Kerala   >  

കേരളം ഭരിക്കുന്നത് തീവ്രവാദികളെ പിന്തുണക്കുന്ന സര്‍ക്കാര്‍:കേന്ദ്രമന്ത്രി

Published : 13th May 2017 | Posted By: mi.ptk

കോട്ടയം: തീവ്രവാദികളെയും ഗുണ്ടാരാജിനെയും പിന്തുണക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. കേരളത്തിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖം മൂടി ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുമരകം പഞ്ചായത്തിലെ ബിജെപി അംഗങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ അവകാശങ്ങള്‍ പരസ്യമായി ലംഘിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. സ്വന്തം അഭിപ്രായങ്ങള്‍ തുറന്നുപറയാനുള്ള പൗരന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച കുമരകം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ചാണ് ബിജെപി പ്രവര്‍ത്തകരായ പികെ സേതു, വിഎന്‍ ജയകുമാര്‍ എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് മെയ് 12ന് കോട്ടയം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss