|    Nov 20 Mon, 2017 9:31 am
FLASH NEWS

കേരളം ഭരിക്കുന്നത് ആര്‍എസ്എസ്സിനെ ഭയക്കുന്ന സര്‍ക്കാര്‍ : എസ് ഡിപി ഐ

Published : 8th August 2017 | Posted By: fsq

 

ചവറ: കേരളത്തെ ഗുജറാത്താക്കാന്‍ ശ്രമം നടത്തുന്ന ആര്‍എസ്എസിനെ ഭയപ്പെടുന്ന ഇടത്പക്ഷമാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ അഭിപ്രായപ്പെട്ടു. എസ് ഡി പി ഐ ചവറ മണ്ഡലം കമ്മിറ്റി ഇടപ്പള്ളിക്കോട്ട പൊന്‍വയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തെളിവുള്‍പ്പെടെ ചൂണ്ടിക്കാട്ടിയ ആര്‍ എസ് എസിന്റെ ആയുധപരിശീലനം പോലും തടയാന്‍ കഴിയാതെ മറ്റൊരു സംസ്ഥാനത്ത് പോയി വീരവാദം മുഴക്കിയ ആളാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ എസ് എസിന്റെ കൊലക്കത്തിക്ക് ഇരയായ ഫൈസലിന്റെയും റിയാസ് മൗലവിയുടേയും കൊലപാതകത്തിന് ഉത്തരം പറയേണ്ടത് ഇവിടുത്തെ മതേതര മുഖ്യധാരക്കാര്‍ എന്നവകാശപ്പെടുന്ന കോണ്‍ഗ്രസും സിപിഎമ്മും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ സമദ് അധ്യക്ഷത വഹിച്ചു. നാസര്‍ കുരുടന്റയ്യം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജഹാന്‍ കരുനാഗപ്പള്ളി, നാസര്‍ തോപ്പില്‍ വടക്കതില്‍, മണ്ഡലം വൈസ് പ്രസിഡന്റ് സുരാജ്, മണ്ഡലം സെക്രട്ടറി നാസര്‍ അലി, എസ് ഡി ടി യു ഇടപ്പള്ളിക്കോട്ട യൂനിറ്റ് പ്രസിഡന്റ് ബാബു സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക