|    Jun 25 Sun, 2017 2:21 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കേരളം പൊരുതിത്തോറ്റു

Published : 26th November 2016 | Posted By: SMR

 പോര്‍ട്ട് ബ്ലെയര്‍: അണ്ടര്‍ 17 ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റ ഫൈനലില്‍ കേരളം പൊരു തോറ്റു. ഫൈനലില്‍ ഹരിയാനയോടാണ് 4-3 നാണ് കേരളം തോല്‍വി വഴങ്ങിയത്. ടൈബ്രേക്കറിലാണ് കേരളത്തിന് കാലിടറിയത്.
മികച്ച പ്രകടനത്തിലൊടുവിലാണ് കേരളം ഹരിയാനയോട് കീഴടങ്ങിയത്. നിശ്ചിത സമയത്ത് 2-2 സമനിലയ്ക്ക് ശേഷം കേരളം  കളി കൈവിട്ടുകളയുകയായിരുന്നു. ആദ്യം മുതലേ ആക്രമിച്ചു കളിച്ച കേരളം 2-0 ന്റെ ലീഡ് നേടിയശേഷമാണ് മല്‍സരത്തില്‍ പിന്നോട്ട് പോയത്.
കേരളത്തിനുവേണ്ടി ആള്‍ഫിന്‍ വാള്‍ട്ടര്‍, ഹാരിസ് റഹ്മാന്‍ എന്നിവര്‍ ഗോളുകള്‍ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഒട്ടാകെ മികച്ച പ്രകടനം പുറത്തെടുത്ത ആള്‍ഫിന്‍ എട്ടുഗോളുകള്‍ നേടി ടൂര്‍ണമെന്റിലെ ടോപ് സ്‌കോററുമായി. ടൂര്‍ണമെന്റിലെ ഫാസ്റ്റസ്റ്റ് ഗോളിനുള്ള അവാര്‍ഡ് കേരളത്തിന്റെ ജുനൈനും സ്വന്തമാക്കി .ആദ്യമായാണ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിച്ചത്.സെമിയില്‍ കരുത്തരായ മണിപ്പൂരിനെ തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ പ്രവേശനം നേടിയത്. ആള്‍ഫിന്‍ വാള്‍ട്ടറും സുധീഷുമാണ് കേരളത്തിനായി സെമിയില്‍ ഗോള്‍വലകുലുക്കിയത്. കോഴിക്കോട് നരിക്കുനി ഗവ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിലെ കായികാധ്യാപകനായ പികെ അബ്ദുള്‍ വഹാബാണ് കോച്ച്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക