|    Jul 26 Wed, 2017 2:37 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കേരളം പിടിമുറുക്കുന്നു

Published : 9th October 2016 | Posted By: SMR

കല്യാണി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മുകാശ്മീരിനെതിരേ കേരളം പിടിമുറുക്കുന്നു. മല്‍സരം മൂന്നാം ദിനം പിരിയുമ്പോള്‍ ജമ്മുകാശ്മീര്‍ അഞ്ച് വിക്കറ്റിന് 106 എന്ന നിലയിലാണ്. കളിതീരാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ ജമ്മുകാശ്മീര്‍ 200 റണ്‍സിന് പിന്നിലാണ്. കേരളത്തിന് വോണ്ടി ഇക്ബാല്‍ അബുള്ള മൂന്ന് വിക്കറ്റ് നേടി തിളങ്ങി.
കേരളം ഒന്നാമിന്നിങ്‌സില്‍ 306 റണ്‍സിന് പുറത്തായിരുന്നു. സഞ്ജുസാംസന്‍ നേടിയ 150 റണ്‍സ് കരുത്തിലാണ് കേരളം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഓപണര്‍ ജലജ് സക്‌സേന(69) അര്‍ധസെഞ്ച്വറിനേടി തിളങ്ങി.
കളിയുടെ രണ്ടാം ദിനം മഴ മൂലം 36 മിനിറ്റ് മാത്രമേ മല്‍സരം നടന്നുള്ളൂ. മറുടി ബാറ്റിങിനിറങ്ങിയ ജമ്മുവിനെ മികച്ച കൂട്ടുകെട്ടുകള്‍ക്ക് വഴിയൊരുക്കാതെ കേരളാ ബൗളേഴ്‌സ് എറിഞ്ഞിട്ടു. ജമ്മു ഓപണര്‍ അധില്‍ റിഷി (40) റണ്‍സുമായി ടോപ് സ്‌കോറര്‍ ആയി. കളി പിരിയുമ്പോള്‍ 16 റണ്‍സുമായി പര്‍വേസ് റസൂലും ഒരു റണ്‍സുമായി ബമ്ദീപ് സിങുമാണ് ക്രീസില്‍. കേരളത്തിന് വേണ്ടി കെഎസ് മോനിഷ് രണ്ട് വിക്കറ്റും നേടി തിളങ്ങി.
മറ്റൊരു മല്‍സരത്തില്‍ ഡല്‍ഹിക്കെതിരേ ആസാമിന് വിജയിക്കണമെങ്കില്‍ ഏഴ് വിക്കറ്റുകള്‍ ശേഷിക്കേ 296 റണ്‍സ് കൂടി നേടണം. ആദ്യ ഇന്നിങ്‌സില്‍ 193 റണ്‍സിന് ഓള്‍ ഓൗട്ടായ ആസാമിനെതിരേ ഡല്‍ഹി  ഒന്നാമിന്നിങ്‌സില്‍ എട്ട് വിക്കറ്റിന് 589 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.ഡല്‍ഹിക്ക് വേണ്ടിഎന്‍ റാണ(146), ആര്‍ ആര്‍ പന്ത്(146) എന്നിവര്‍സെഞ്ച്വറി നേടി

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക