|    Aug 22 Tue, 2017 8:57 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കേരളം പിടിമുറുക്കുന്നു; ആന്ധ്രയ്ക്കും ബാറ്റിങ് തകര്‍ച്ച

Published : 23rd November 2016 | Posted By: SMR

ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനെതിരേ ആന്ധ്രയ്ക്ക് ബാറ്റിങ് തകര്‍ച്ച. രണ്ടാം ദിനം കളി പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 എന്ന നിലയിലാണ് ആന്ധ്രയുള്ളത്. നാല് വിക്കറ്റുകള്‍ കയ്യിലുള്ള ആന്ധ്ര 46 റണ്‍സിന് പിന്നിലാണ്. കേരളം ഒന്നാമിന്നിങ്‌സില്‍ 219 റണ്‍സെടുത്തിരുന്നു.
കേരളം ഉയര്‍ത്തിയ ഒന്നാമിന്നിങ്‌സ് സ്‌കോറിനെതിരേ ലീഡ് പ്രതീക്ഷിച്ച് ബാറ്റിങ്ങിനിറങ്ങിയ ആന്ധ്ര താരങ്ങളെ കേരള ബൗളര്‍മാര്‍ വട്ടം കറക്കി. മികച്ച തുടക്കമാണ് ആന്ധ്രയ്ക്ക് ലഭിച്ചത്. ഓപണര്‍മാരായ ശ്രീകാര്‍ ഭഗതും(54) പ്രശാന്ത് കുമാറും(61) ഒന്നാം വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടു പടുത്തുയര്‍ത്തി. എന്നാല്‍ ഓപണിങ് കൂട്ടുകെട്ടുപൊളിച്ച ഇക്ബാല്‍ അബ്ദുള്ള കേരളത്തിനെ മല്‍സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ അനുവദിക്കാതെ ഇടവേളകളില്‍ കേരള ബൗളര്‍മാര്‍ വിക്കറ്റുകള്‍ പിഴുതെടുത്തു. നാലു ആന്ധ്ര ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാനാകാതെ മടങ്ങി. കേരളത്തിന് വേണ്ടി രോഹന്‍ പ്രേം, ഇക്ബാല്‍ അബ്ദുള്ള, ബേസില്‍ തമ്പി എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി കരുത്തു കാട്ടി.
മറ്റൊരു മല്‍സരത്തില്‍ രാജസ്ഥാനെതിരേ ഡല്‍ഹിക്ക് മേല്‍ക്കൈ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 238 ല്‍ കൂടാരം കയറി . മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 307 റണ്‍സെടുത്തിട്ടുണ്ട്. രണ്ടാംദിനം കളിപിരിയുമ്പോള്‍ രാജസ്ഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക