|    Feb 20 Tue, 2018 3:26 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരളം നിയമലംഘകരുടെ പറുദീസ: സുധീരന്‍

Published : 27th December 2017 | Posted By: kasim kzm

തിരുവനന്തപുരം: എല്‍ഡിഎഫ് ഭരണത്തില്‍ നിയമലംഘനങ്ങളും അഴിമതിയും സമ്പന്ന ശക്തികളോടുള്ള പ്രീണനങ്ങളും അനുദിനം വര്‍ധിച്ചുവരുന്നുവെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മുന്‍ പ്രഖ്യാപനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും വിരുദ്ധമായ നിലപാടും നടപടികളുമാണ് ഒന്നിനുപിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുന്നത്.
അക്ഷരാര്‍ഥത്തില്‍ കേരളം നിയമലംഘകരുടെയും അഴിമതിക്കാരുടെയും സാമ്പത്തിക ചൂഷകരുടെയും പറുദീസയായി മാറിയെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ സുധീരന്‍ വ്യക്തമാക്കി. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍തന്നെ നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. ജനാധിപത്യവിരുദ്ധവും ജനദ്രോഹപരവുമായ നടപടികളെക്കുറിച്ച് സ്വയം പരിശോധിക്കാനും അവശ്യം വേണ്ട തിരുത്തലുകള്‍ വരുത്താനും സര്‍ക്കാര്‍ തയ്യാറാവണമെന്നും സുധീരന്‍ കത്തില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss