|    Jun 19 Tue, 2018 3:40 pm
FLASH NEWS
Home   >  Kerala   >  

കേരളം ജിഹാദികളുടെ നാടെന്നു പറയുന്നത് സ്വന്തം സംസ്ഥാനത്തുപോലും വിലക്കപ്പെട്ടയാള്‍: കാനം

Published : 7th October 2017 | Posted By: shins

തിരുവനന്തപുരം: കേരളം ജിഹാദികളുടെ നാടെന്നു പറയുന്നയാള്‍ സ്വന്തം സംസ്ഥാനത്തുപോലും വിലക്കപ്പെട്ടയാളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അമിത് ഷാ ഭീകരനെന്നു ചൂണ്ടിക്കാട്ടി സ്വന്തം സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് സുപ്രീംകോടതി ഏഴു വര്‍ഷം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ അമിത് ഷായാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ യാത്ര നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് കേസില്‍ 2010ല്‍ സുപ്രീംകോടതി വിധി പുറത്തുവന്നശേഷം 2017ല്‍ മാത്രമാണ് അമിത് ഷായ്ക്ക് സ്വന്തം സംസ്ഥാനത്ത് പ്രവേശിക്കാന്‍ സാധിച്ചതെന്ന് കാനം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളൊന്നും ആരും മറന്നെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss