|    Feb 20 Tue, 2018 9:32 am
FLASH NEWS

കേരളം ഗുരുതരമായ ആരോഗ്യ പ്രതിസന്ധി നേരിടുന്നു: മന്ത്രി തിലോത്തമന്‍

Published : 23rd January 2017 | Posted By: fsq

 

അരൂര്‍: കേരളം ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ആരോഗ്യരംഗത്തെ പ്രതിസന്ധിയെ നേരിടുവാന്‍ കേരളത്തിലെ ജനങ്ങള്‍ അണി നിരക്കണമെന്നും  മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിന്റെ നേതൃത്വത്തില്‍ എരമല്ലൂരില്‍ ആരംഭിക്കുന്ന ആയുര്‍വേദ, സിദ്ധ ഹോസ്പിറ്റലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആരോഗ്യ രംഗത്ത് ശാന്തിഗിരി മികച്ച സേവനമാണ് കാഴ്ച വച്ചുവരുന്നത്. ആലപ്പുഴ ജില്ലയിലെ പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രവര്‍ത്തിച്ച ശാന്തിഗിരി ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. ഏറെ വെല്ലുവിളികളാണ് ഇതിനു നേരിട്ടത്. ഇതു കൂടാതെ ചിക്കന്‍ ഗുനിയ പടര്‍ന്നു പന്തലിച്ച അവസരത്തില്‍ ആലപ്പുഴ ജില്ലയില്‍ ശാന്തിഗിരി ആശ്രമം വന്‍തോതിലുള്ള വെല്ലുവിളി നേരിട്ടാണ് രോഗം ഭേദമാക്കുന്നതിന് വേണ്ടി പ്രയത്‌നിച്ചതെന്നും തിലോത്തമന്‍ ചൂണ്ടിക്കാട്ടി. ചിക്കന്‍ ഗുനിയക്കെതിരെ രാവും പകലും വിശ്രമമില്ലാതെ പ്രയത്‌നിച്ച ശാന്തിഗിരിയുടെ സേവനം ആലപ്പുഴ ജില്ലയുടെ എല്ലാ മുക്കിലും മൂലയിലും എത്തിയിട്ടുണ്ടെന്നും ഇവരുടെ ഫലപ്രദമായ മരുന്ന് ജനങ്ങള്‍ക്ക് ഏറെ നിര്‍ണായകമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആരോഗ്യ പ്രതിസന്ധി നേരിടുവാന്‍ ശാന്തിഗിരി പോലുള്ള സ്ഥാപനങ്ങള്‍ രംഗത്തെത്തണമെന്നും അതിനുള്ള മുഴുവന്‍ ശ്രമങ്ങളും ശാന്തിഗിരിയുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ശാന്തിഗിരി ഓര്‍ഗൈനസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു. സൗജന്യ വൈദ്യ പരിശോധന ക്യാംപ് അഡ്വ. എഎം ആരിഫ് എംഎല്‍എ. ഉദ്ഘാടനം ചെയ്തു. ഷീ ക്ലിനിക്കിന്റെ ഉദ്ഘാടനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. ബ്രോഷര്‍ പ്രകാശനം കെഎസ്ഡിപി ചെയര്‍മാന്‍  സിബി ചന്ദ്രബാബു നിര്‍വഹിച്ചു. പ്രവിലേജ് കാര്‍ഡ് വിതരണം എകെ അബ്ദുള്‍ ഗഫൂര്‍ ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു.കുത്തിയതോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സജീവ് മുഖ്യ പ്രഭാഷണം നടത്തി. എഴുപുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി ശ്യാമള കുമാരി, അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി രത്‌നമ്മ, കോടംതുരുത്ത്, പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ സെബാസ്റ്റ്യന്‍, ഡോ. വി ചാക്കോ മാമന്‍, നസീര്‍ പുന്നയ്ക്കല്‍, എന്‍എ രാജീവ്, സജീവ് ലാല്‍, ആര്‍ ശ്രീധരന്‍, പിജി രവീന്ദ്രന്‍, എംകെ അരവിന്ദന്‍, സ്വാമി ഗുരു രത്‌നം ജ്ഞാന തപസ്വി  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss