|    Mar 24 Fri, 2017 5:41 am
FLASH NEWS

കേരളം കിരീടം നിലനിര്‍ത്തി

Published : 4th July 2016 | Posted By: SMR

ഹൈദരാബാദ്: 56ാമത് ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തി. തമിഴ്‌നാടിനെ പിന്തള്ളിയാണ് കേരളത്തിന്റെ കിരീട നേട്ടം.
164 പോയിന്റുമായാണ് കേരളം ഓവറോള്‍ പട്ടം നിലനിര്‍ത്തിയത്. 150 പോയിന്റുമായാണ് തമിഴ്‌നാട് രണ്ടാം സ്ഥാനത്തെത്തിയത്.ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും കേരളം തന്നെയാണ് മുന്‍പന്തിയില്‍.
മീറ്റിലെ അവസാന ദിനമായ ഇന്നലെ ജാവ്‌ലിന്‍ ത്രോയില്‍ യുപിയുടെ അനു റാണി തന്റെ പേരിലുണ്ടായിരുന്നു ദേശീയ റെക്കോഡ് തിരുത്തി. 59.87 ദൂരമെറിഞ്ഞാണ് അനു ദേശീയ റെക്കോഡ് മെച്ചപ്പെടുത്തിയത്.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക