|    Jun 28 Wed, 2017 5:36 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരളം ഏറെ മുന്നോട്ട്: മുഖ്യമന്ത്രി

Published : 1st November 2016 | Posted By: SMR

ഐക്യകേരളം അറുപതു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ ഏതുമേഖലയിലും നാം ഏറെമുന്നിലെന്ന് അഭിമാനിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍്. ഐക്യകേരളത്തിനു വേണ്ടി പൊരുതിയവര്‍ കണ്ട സ്വപ്‌നങ്ങളുണ്ട്. ജാതിമതഭേദങ്ങള്‍ക്കതീതമായി മനുഷ്യര്‍ ഒന്നായി ജീവിക്കുന്ന, വിദ്യ കൊണ്ട് പ്രബുദ്ധമായ ഒരു ദേശം; ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് വരെ ഭൂമിയും പാര്‍പ്പിടവും ലഭ്യമാകുന്ന ഇടം; ആരോഗ്യവും ശുചിത്വവും കാത്തുസൂക്ഷിക്കുന്ന ജനത.
എന്നാല്‍ ജാതി—മതഭേദങ്ങള്‍ക്ക് അതീതമായി നിലകൊള്ളുന്ന ‘ഐക്യകേരളം’ എന്നസങ്കല്‍പംകാക്കാന്‍ നമ്മള്‍ മുന്നിട്ടിറങ്ങണമെന്നും ഈ  മുഖ്യമന്ത്രി പറഞ്ഞു
മലയാളികള്‍ക്ക് ആശംസ: ചെന്നിത്തല
ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരളപ്പിറവിദിനാശംസകള്‍ നേര്‍ന്നു. വരും കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ മലയാളി സമൂഹം പ്രാപ്തരാകണമെന്നും രമേശ് ചെന്നിത്തല ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക